/sathyam/media/post_attachments/GhrxhcOCDcpytMybt1DU.jpg)
തിങ്ക് ബിയൊണ്ട് പ്രൊഡക്ഷൻസ് എന്ന ബാനറിൽ എ.പി ശ്യാം ലെനിൻ സംവിധാനം നിർവഹിച്ച ബാച്ചിലേഴ്സ് റിലീസിങ്ങിന് ഒരുങ്ങുന്നു. പെട്ടി ലാംബട്രക്കു ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമ ആണ് ബാച്ച്ലേഴ്‌സ്. യുവാക്കളുടെ ഇടയിൽ ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്ന മൂല്യച്ച്യുതി വ്യക്തമാക്കുന്ന ചിത്രം കൂടിയാണിത്.
ബന്ധങ്ങൾ മറന്നുള്ള അരുതായ്മയിൽ ആസ്വാദനം കണ്ടെത്തുന്ന രീതി. ഇവയുടെ നേർക്കാഴ്ചയാണ് ബാച്ച്ലേഴ്‌സ് എന്ന സിനിമ പറയുന്നത്. സുധീഷ് അണ്ടിക്കോട്, വിഷ്ണുമായ, ഷാജി സുരേഷ്, മധു എംപി, എ.പി ശ്യാം ലെനിൻ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
ഛായാഗ്രഹണം മധു മാടശ്ശേരി. എഡിറ്റർ അഖിൽ ഏലിയാസ്. സംഗീതം ജെസിൻ ജോർജ്. കലാസംവിധാനം അനുരൂപ് മണലിൽ. മേക്കപ്പ് സുജിത്ത്. വസ്ത്രാലങ്കാരം അശ്വതി വിചിത്രൻ. ശബ്ദമിശ്രണം കരുൺ പ്രസാദ് . വിഎഫ്എക്സ് ശബരീഷ്, Di colorist സുജിത്ത് സദാശിവൻ. പ്രൊഡക്ഷൻ കൺട്രോളർ ശാലിൻ ബോൾഗാട്ടി സുജിത്ത് കോരുത്തോട്. പിആര്‍ഒ എം കെ. ഷെജിൻ ആലപ്പുഴ. പ്രൊ: ഡിസൈനർ ജിജു ഗോപിനാഥ്. ഡിസൈനർ ഷിബിൻ സി ബാബു.
അഭിനേതക്കൾ ലെവിൻ സൈമൺ ജോസഫ്, സാധിക വേണുഗോപാൽ, മധു മാടശ്ശേരി,ശ്യാം ശീതൾ, സായ് സുദേവൻ, ജിജു ഗോപിനാഥ് ഷാജി സുരേഷ്, അഷ്റഫ് തലശ്ശേരി, ഹരി ശ്രീ സന്തോഷ്, ശ്യാം കുമാർ,സ്നേഹ, ലക്ഷ്മി. മാർച്ച് മാസം രണ്ടാംവാരം ബാച്ചിലേഴ്സ് പ്രദർശനത്തിനെത്തും.
റിപ്പോർട്ട്: സിനി ലാബ്- കാർത്തിക വൈഖരി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us