Advertisment

തമിഴ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ തുടങ്ങി !

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ജിയോ ബേബി സംവിധാനം ചെയ്‌ത, മലയാളത്തിൽ ഏറെ വിവാദം സൃഷ്ടിച്ച് ശ്രദ്ധേയമായി നിരൂപക പ്രശംസ നേടിയ ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ തമിഴിൽ പുനരാവിഷ്‌ക്കരിക്കപ്പെടുന്നു.

publive-image

ജയം കൊണ്ടാൻ, കണ്ടേൻ കാതലൈ, സേട്ടൈ, ബിസ്‌കോത്, ഇവൻ തന്തിരൻ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ മണിരത്‌നം ശിഷ്യൻ ആർ. കണ്ണനാണ് ഐശ്വര്യാ രാജേഷിനെ നായികയാക്കി ഇനിയും പേരിട്ടിട്ടില്ലാത്ത തമിഴ് കിച്ചൻ അണിയിച്ചൊരുക്കുന്നത്.

publive-image

ചിത്രത്തിൻറെ പൂജാ ചടങ്ങ് ഇന്ന് ചെന്നൈയിൽ നടന്നു. കണ്ണൻ സംവിധാനം ചെയ്യുന്ന പത്താമത്തെ സിനിമയാണിത്. മറ്റു കഥാപാത്രങ്ങളുടെ താര നിർണയം കഴിഞ്ഞയുടൻ ഈ മാസം തന്നെ ചിത്രീകരണം ആരംഭിക്കുമെന്ന് സംവിധായകൻ വെളിപ്പെടുത്തി.

publive-image

സംവിധായകൻ കണ്ണൻ തന്നെയാണ് മസാല പിക്സിന്റെ ബാനറിൽ എം കെ ആർ പി പ്രൊഡക്‌ഷൻസുമായി സഹകരിച്ചു കൊണ്ട് തമിഴ് കിച്ചൻ നിർമ്മിക്കുന്നത്. ബാലസുബ്രമണ്യമാണ്‌ ഛായാഗ്രാഹകൻ.

-സികെ അജയ്‌കുമാർ, പിആർഒ

cinema
Advertisment