Advertisment

‘മീനേ ചെമ്പുള്ളി മീനേ…’ ‘തൊട്ടപ്പനി’ലെ വീഡിയോ ഗാനം

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

വിനായകന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘തൊട്ടപ്പന്‍’. ഈദിനോട് അനുബന്ധിച്ച് തൊട്ടപ്പന്‍ തീയറ്ററുകളിലെത്തും. ദിലീഷ് പോത്തനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ‘മീനേ ചെമ്പുള്ളി മീനേ…’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയത്. നിഖില്‍ മാത്യു ആണ് ആലാപനം. പി എസ് റഫീഖ് വരികള്‍ എഴുതിയിരിക്കുന്നു. ലീല എല്‍ ഗിരീഷ് കുട്ടനാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. മികച്ച പ്രതികരണം നേടുന്നുണ്ട് ഈ ഗാനം. ദൃശ്യഭംഗിയിലും ഗാനം ഏറെ മികച്ചു നില്‍ക്കുന്നു. ഷാനവാസ് ബാവുക്കുട്ടിയാണ് ‘തൊട്ടപ്പന്‍’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ലീല സന്തോഷിന്റെ കരിന്തണ്ടന് പിന്നാലെ വിനായകന്‍ വീണ്ടും നായകനാവുന്ന ചിത്രം എന്ന പ്രത്യേകതയും ‘തൊട്ടപ്പന്‍’ എന്ന സിനിമയ്ക്കുണ്ട്.

https://www.youtube.com/watch?time_continue=22&v=pVDsfmfmt5g

അച്ഛന്‍ മകള്‍ ബന്ധത്തിന്റെ തീവ്രതയാണ് തൊട്ടപ്പന്റെ മുഖ്യ പ്രമേയം. പുതുതലമുറ എഴുത്തുകാരില്‍ ശ്രദ്ധേയനായ ഫ്രാന്‍സിസ് നൊറോണയുടെ ‘തൊട്ടപ്പന്‍’ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ഷാനവാസ് പുതിയ ചിത്രമൊരുക്കുന്നത്. പിഎസ് റഫീക്കാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ നായികയായെത്തുന്നത് പുതുമുഖ താരമായ പ്രിയംവദയാണ്. മുഴുനീള നായക വേഷത്തില്‍ വിനായകന്‍ ആദ്യമായെത്തുന്ന ചിത്രം എന്ന പ്രത്യേകതയോടെയാണ് തൊട്ടപ്പന്‍ എത്തുന്നത്.

Advertisment