Advertisment

സൗദി എയര്‍ലൈന്‍സ് എയര്‍ക്രാഫ്റ്റില്‍ പുകവലിക്കാന്‍ അനുവദിച്ചില്ല: എയര്‍ ഹോസ്റ്റസിന് മുമ്പില്‍ സിബ് ഊരി ലൈംഗിക ചേഷ്ട കാണിച്ച മലയാളി അറസ്റ്റില്‍... അറസ്റ്റിലായത് കോട്ടയം സ്വദേശി അബ്ദുള്‍ ഷാഹിദ് ഷംസുദ്ദിന്‍

New Update

ന്യൂഡല്‍ഹി: സൗദി എയര്‍ലൈന്‍സ് എയര്‍ക്രാഫ്റ്റില്‍ പുകവലിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് എയര്‍ ഹോസ്റ്റസിന് മുമ്പില്‍ സിബ് ഊരി ലൈംഗിക ചേഷ്ട കാണിച്ച മലയാളിയെ അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശി അബ്ദുള്‍ ഷാഹിദ് ഷംസുദ്ദിന്‍ (24) ആണ് അറസ്റ്റിലായത്.

Advertisment

publive-image

മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുമെന്നതിനാല്‍ വിമാനത്തിനുള്ളില്‍വച്ച്‌ പുകവലിക്കരുതെന്ന് ഷംസുദ്ദിനോട് എയര്‍ ഹോസ്റ്റസ് ആവശ്യപ്പെട്ടു. എന്നാല്‍ യുഷംസുദ്ദിന്‍ പുകവലിക്കാന്‍ ശ്രമിക്കുകയും എയര്‍ ഹോസ്റ്റസിനെ അസഭ്യം വിളിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവരുടെ മുന്നില്‍വച്ച്‌ യുവതിക്ക് നേരെ ഷംസുദ്ദിന്‍ പാന്റ്സിന്റെ സിബ് ഊരുകയും ലൈംഗിക ചേഷ്ട കാണിക്കുകയുമായിരുന്നു.

എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് കണ്‍ട്രോള്‍ സെന്റര്‍, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് എന്നിവിടങ്ങളില്‍ എയര്‍ ഹോസ്റ്റസ് പരാതി നല്‍കി. വിമാനം ഡല്‍ഹി ഐജിഐ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ സിഐഎസ്‌എഫ് ഷംസുദ്ദിനെ പിടികൂടി ഡല്‍ഹി പൊലീസിന് കൈമാറി.

ഐപിസി 354 (പീഡനം), 509 (സ്ത്രീതത്ത്വ അപമാനിക്കല്‍) എന്നീ വകുപ്പ് പ്രകാരം ഷംസുദ്ദിനെതിരെ കേസെടുത്തു.

Advertisment