Advertisment

അൽഹസ്സയിൽ മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു.

author-image
admin
New Update

അൽഹസ്സ: അൽഹസ്സയിലെ അൽജാബർ എന്ന സ്ഥലത്ത് മലയാളിയായ തൊഴിലാളിഹൃദയാഘാതം മൂലം താമസസ്ഥലത്തു വെച്ച് മരണപ്പെട്ടു.തിരുവനന്തപുരം കോട്ടൂർ സ്വദേശി ബിനുകുമാർ ആണ് മരണമടഞ്ഞത്. 43വയസ്സായിരുന്നു. ഒരു കമ്പനിയിൽ നിർമ്മാണതൊഴിലാളിയായിരുന്ന ബിനുകുമാർ, രാവിലെ ജോലിയ്ക്കു പോകാനായി  വൈകിയതിനെത്തുടർന്ന് സഹപ്രവർത്തകർ വന്നുനോക്കിയപ്പോഴാണ്, റൂമിലെ ഒരു കസേരയിൽ ബോധമറ്റ നിലയിൽ ഇരിയ്ക്കുന്നത്കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരണംസംഭവിച്ചിരുന്നു.

Advertisment

publive-image

അനിതകുമാരിയാണ് ഭാര്യ. അഖിൽ, ആതിര എന്നിവർ മക്കളാണ്.മൃതദേഹം അൽഹസ്സ കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിയ്ക്കുന്നു.ഹുസൈൻ കുന്നിക്കോടിന്റെ നേതൃത്വത്തിൽ, നവയുഗം ജീവകാരുണ്യവിഭാഗംമൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നിയമനടപടികൾ പൂർത്തിയാക്കിവരുന്നു. തിങ്കളാഴ്ച മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകും.

 

Advertisment