Advertisment

കൊറോണാ വ്യാപനം തടയുന്നതിന് ബോധവത്കരണ പ്രവർത്തങ്ങളുമായി ജിദ്ദയിലെ മലയാളി ഫാർമസിസ്റ്റുകളും.

New Update

ജിദ്ദ: ലോകത്തെ ചലനമറ്റതാക്കി കൊണ്ടിരിക്കുന്ന കൊറോണാ വൈറസ് മനുഷ്യന്റെ ജീവിത രീതിയെ തന്നെ മാറ്റി മറിച്ചു കൊണ്ടിരിക്കുകയാണെന്ന് ജിദ്ദയിലെ സൗദി - കേരളാ ഫർമസിസ്റ്സ് ഫോറം പ്രതിനിധിയും സാമൂഹ്യ പ്രവർത്തകനുമായ ഹനീഫ പാറക്കല്ലിൽ അഭിപ്രായപ്പെട്ടു. വികസിത രാജ്യങ്ങളുടെ പോലും മേന്മകളെ പരിഹസിക്കുന്ന വിധം താണ്ഡവമാടുന്ന കൊറോണയെ കീഴ്പ്പെടുത്താൻ ഫലപ്രദമായ മാർഗം വ്യാപനം ചെറുക്കുക അഥവാ "ബ്രേക്ക് ദി ചെയിൻ" മാത്രമാണെന്നും അത് സംബന്ധിച്ച ബോധവത്കരണ പ്രവർത്തനങ്ങളിലാണ് താനുൾപ്പെടെയുള്ള ജിദ്ദയിലെ നൂറ്റി അമ്പതിലേറെ വരുന്ന മലയാളി ഫാര്മസിസ്റ്റുകളെന്നും അദ്ദേഹം വിവരിച്ചു.

Advertisment

publive-image

രോഗികളും പൊതുജനങ്ങളുമായി അടുത്ത് ഇടപഴകുന്നവർ എന്ന നിലയിൽ ഫാർമസിസ്റ്റുകൾ നടത്തുന്ന ബോധവത്കരണത്തിനും മാർഗ്ഗനിര്ദേശങ്ങൾക്കും വലിയ പ്രതിഫലനമാണ് അനുഭവപ്പെടുന്നതെന്നും ഹനീഫ തുടർന്നു. കൊറോണ രോഗ ലക്ഷണമില്ലെങ്കിലും സംശയദൂരീ കരണത്തിനായി എത്തുന്നവരും നിരവധിയാണ്.

പൊതുസമൂഹത്തിന് അകലം പാലിക്കൽ, കൂട്ടം കൂടൽ ഒഴിവാക്കൽ, താമസ സ്ഥലത്തു തന്നെ കഴിയൽ, കയ്യും മുഖവും സോപ്പ് ഉപയോഗിച്ച് കഴുകൽ തുടങ്ങിയ ഫലപ്രദമായ പ്രതിരോധ, മുൻകരുതൽ നടപടികളുടെ അനിവാര്യത നിരന്തരം പകർന്നു കൊണ്ടിരിക്കുകയാണ്. ഫേസ് മാസ്ക്, ഗ്ലൗസുകൾ, സാനിറ്റൈസർ ജെൽ, ഐസോ പ്രൊഫൈൽ അൽകോഹോളിക് ജെൽ എന്നിവയുടെ ശരിയായ ഉപയോഗം തുടങ്ങിയവയും ഉല്ബോധന വിഷയമാണ്.

സൗദി അറേബ്യ കൊറോണയുടെ ആദ്യകാലം മുതൽ തന്നെ സമയോചിതവും ആസൂത്രിതവുമായ തീരുമാനങ്ങളാണ് എടുത്തു കൊണ്ടിരിക്കുന്നത്. സർക്കാർ നിർദേശങ്ങളെ തുടർന്ന് എല്ലാ സ്ഥാപനങ്ങളിലും അണുനശീകരണ, പ്രതിരോധ വസ്തുക്കൾ എല്ലാവർക്കുമായി ലഭ്യമായിരിക്കുകയാണ്. ദിനംപ്രതി രോഗികളും അല്ലാത്തവരുമായ നിരവധി ആളുകളോട് ഇടപെടുന്നവർ എന്ന നിലയ്ക്ക് ഫാർമസിസ്റ്റുകൾ സ്വയം മുൻകരുതൽ, പ്രതിരോധ നടപടികൾ കൈക്കൊള്ളേണ്ട ആവശ്യകതയും പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ഫലപ്രദവും ആസൂത്രിതവുമായ നടപടികളിലൂടെ രോഗ വ്യാപനം ഗണ്യമായി കുറച്ചു കൊണ്ടുവരുന്നതിൽ വിജയിച്ചു കൊണ്ടിരിക്കുന്ന ചൈനയിൽ നിന്ന് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ ബോധവൽകരണ ശ്രമങ്ങളിൽ വ്യാപൃതരായ ഫാര്മസിസ്റ്റുകൾക്ക് ആവേശം പകരുന്നതാണെന്നും ജിദ്ദയിലെ മലയാളി ഫാർമസിസ്റ്റ് സംഘടനാ സ്ഥാപകരിൽ ഒരാളായ ഹനീഫ പാറക്കല്ലിൽ ചൂണ്ടിക്കാട്ടി.

Advertisment