Advertisment

മലയാളി വിദ്യാർത്ഥിനി മുങ്ങിമരിച്ചു; ഒപ്പമുണ്ടായിരുന്നവരുടെ ശ്രദ്ധ കുറവിനെ പഴിച്ച് മലയാളി സമൂഹം . 

New Update

ജിദ്ദ: മലയാളിയായ പത്താം ക്ലാസ് വിദ്യാർത്ഥിനി നീന്തൽ കുളത്തിൽ മുങ്ങിമരിച്ചു.കൊടുവള്ളി സ്വദേശി അബ്ദുൽ ലെത്തീഫ് കാളരാന്തിരി, ജെസ്‌ലി എന്നിവരുടെ മകൾ ഫിദ ആണ് ജിദ്ദയിലെ ഒരു റിസോർട്ടിലെ കുളത്തിൽ മരിച്ചത്. ജിദ്ദ അൽമാവാരിദ് ഇന്റർനാഷനൽ സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു.

publive-image

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. മാതാപിതാക്കളോടൊപ്പം റിസോട്ടിൽ ഒരു കുടുംബ, വിനോദ പരിപാടി നടന്നുകൊണ്ടിരിക്കെയാണ് മലയാളിസമൂഹത്തിനു അടക്കാനാവാത്ത ദുഃഖംസമ്മാനിച്ച ഫിദയുടെ ദാരുണാന്ത്യം. പരിപാടിയിൽപങ്കെടുത്ത മറ്റുകുട്ടികൾക്കൊപ്പംനീന്തല്‍ കുളത്തിലിറങ്ങിയ ഫിദ മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടാതെ ആഴമുള്ള ഭാഗത്തു ആണ്ടു പോവുകയായിരുന്നു.മുതിർന്നവർക്കുള്ള കുളം ആയിരുന്നുവെന്നും വിവരമുണ്ട്. നീന്തമറിയാത്തതിനാല്‍ ആഴമേറിയ സ്ഥലത്ത് മുങ്ങുകയായിരുന്നു.

ഉടനടി അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് അല്‍ശര്‍ഖ് ഗവര്‍മെന്റ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം, റിസോട്ടിലെ പരിപാടിയിൽ പങ്കെടുത്തവർ എടുക്കേണ്ടിയിരുന്ന മുൻകരുതൽ നടപടികളുടെ ലോപം ഓർത്ത് സങ്കടപ്പെടുകയാണ് സംഭവം അറിയുന്നവരൊക്കെ.

പിതാവ് അബ്ദുൽ ലത്തീഫ് ജിദ്ദയിൽ അൽശർഖ് ഫർണീച്ചർ കമ്പനി മനാജിംഗ് ഡയറക്ടർ ആണ്. ഇദ്ദേഹത്തിന്റെ മൂത്ത കുട്ടിയാണ് ഫിദ. ഫയാസ് മുഹമ്മദ്, ഫൈഹ ഫാത്തിമ, ആയിഷ എന്നിവരാണ് ഫിദയുടെ സഹോദരങ്ങൾ.മൃതദേഹം മക്കയിൽ മറവു ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.

Advertisment