Advertisment

ചെന്നൈയിൽ കുടുങ്ങിയ മലയാളി ലോക്ഡൗൺ ലംഘിച്ചു നാട്ടിലേക്കു സൈക്കിൾ ചവിട്ടിയത് 650 കിലോമീറ്റർ; സംഭവം കണ്ട് ഞെട്ടി പോലീസ്;  ലോക് ഡൗണിൽ കുടുങ്ങി മടുത്തതോടെ വീട്ടിലേക്കു ‘ സൈക്കിൾ സവാരി’ നടത്തിയത്‘ മുവാറ്റുപുഴ സ്വദേശി !

New Update

തൃശൂർ: ചെന്നൈയിൽ കുടുങ്ങിയ മലയാളി ലോക്ഡൗൺ ലംഘിച്ചു നാട്ടിലേക്കു സൈക്കിൾ ചവിട്ടിയത് 650 കിലോമീറ്റർ. സംഭവം കണ്ട് പോലീസ് ഞെട്ടി. മുവാറ്റുപുഴ സ്വദേശിയാണ് ലോക്ഡൗൺ ലംഘിച്ചു നാട്ടിലേക്കു സൈക്കിൾ ചവിട്ടിയത്. സംസ്ഥാന അതിർത്തി എങ്ങനെയോ കണ്ണുവെട്ടിച്ചു കടന്ന ഇയാൾ പാലക്കാട് – തൃശൂർ അതിർത്തിയിൽ പൊലീസ് പിടിയിലായി.

Advertisment

publive-image

ചെന്നൈയിൽ നിന്നാണു വന്നതെന്നറിഞ്ഞതോടെ പൊലീസ് സൈക്കിൾ പിടിച്ചുവച്ചു. ജില്ലാ മെഡിക്കൽ ഓഫിസിൽ അറിയിച്ചു. രാത്രി വാണിയമ്പാറയിൽ പരിശോധനയ്ക്ക് നിന്ന പൊലീസിനു മുന്നിലേക്കാണ് ഇയാൾ സൈക്കിൾ ചവിട്ടിയെത്തിയത്.

ജോലിസംബന്ധമായി ചെന്നൈയിലായിരുന്ന യുവാവ് ലോക് ഡൗണിൽ കുടുങ്ങി മടുത്തതോടെയാണു വീട്ടിലേക്കു ‘ സൈക്കിൾ സവാരി’ നടത്തിയത്.‘ ആംബുലൻസ് വരുത്തി വാണിയമ്പാറയിൽ നിന്ന് യുവാവിനെ തൃശൂർ – എറണാകുളം ജില്ലാ അതിർത്തി വരെ എത്തിച്ചു.

എറണാകുളം ജില്ലയിലെ ആരോഗ്യവകുപ്പ് മറ്റൊരു ആംബുലൻസുമായി വന്ന് ഇയാളെ തൃപ്പൂണിത്തുറയിലെ ക്വാറന്റീൻ കേന്ദ്രത്തിലാക്കി. സൈക്കിൾ പട്ടിക്കാട് പൊലീസ് സ്റ്റേഷനിൽ ആണ്.

covid 19 lock down cycle journey
Advertisment