Advertisment

ജിദ്ദയില്‍ മലയാളി യുവാവ് താമസ സ്ഥലത്ത് തളർന്ന് വീണ് മരിച്ചു

New Update

ജിദ്ദ: മലയാളിയായ യുവാവ് താമസ സ്ഥലത്തെ ടോയ്‌ലെറ്റിൽ തളർന്ന് വീണ് മരണപ്പെട്ടു. മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി പടിപ്പുര വീട്ടില്‍ അബ്ദുൽ കരീമിന്റെ മകൻ ജുനൈസ് (24) ആണ് ബവാദി സൂഖിനു സമീപത്തെ താമസ സ്ഥലത്ത് വെച്ച്  മരിച്ചത്. ഞായറാഴ്ച്ച വൈകീ ട്ടാണ് അന്ത്യം സംഭവിക്കുന്നത്‌  രണ്ടു വര്ഷം മുമ്പായി സൗദിയിലെത്തിയ ജുനൈസ് അവിവാഹി തനാണ്. ഒരു ഫാസ്റ് ഫുഡ് കടയിൽ ജോലി ചെയ്തു വരികയായിരുന്നു.

publive-image

മാതാവ്: സഫിയ. ദമ്മാമിലുള്ള ജുനൈദ്, ജുറൈജ്, നിമിഷ എന്നിവർ സഹോദരങ്ങളാണ്. ദമ്മാമി ലുള്ള ജുനൈദ് സഹോദരന്റെ മരണ വിവരമറിഞ്ഞ് ജിദ്ദയിലേക്ക് പുറപ്പെട്ടു.

Advertisment