Advertisment

നാട്ടിലേക്ക് തിരികെ എത്താനാകാതെ മാര്‍ട്ടയില്‍ കുടുങ്ങി 150 ൽ അധികം ഇന്ത്യക്കാർ; ഇവരില്‍ നിരവധി പേര്‍ മലയാളികള്‍

New Update

ഡല്‍ഹി: യൂറോപ്യൻ യൂണിയൻ ഇന്ത്യയിലേക്ക് ഏർപ്പാടാക്കിയ വിമാനം റദ്ദാക്കിയതോടെ മാൾട്ടയിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ ദുരിതത്തില്‍. 150 ൽ അധികം ഇന്ത്യക്കാരാണ് നാട്ടിലേക്ക് തിരികെ എത്താനാകാതെ മാര്‍ട്ടയില്‍ കുടുങ്ങിക്കിടക്കുന്നത്.

Advertisment

publive-image

ഇവരില്‍ കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ജോലി നഷ്ടപ്പെട്ടവരും ഉള്‍പ്പെടുന്നുണ്ട്. യൂറോപ്യൻ യൂണിയൻ ഇന്ത്യയിലേക്ക് ഏർപ്പാടാക്കിയ വിമാനം റദ്ദാക്കിയതോടെയാണ് ഇവര്‍ക്ക് നാട്ടിലേക്ക് എത്താൻ കഴിയാത്തത്.

വന്ദേ ഭാരത് മിഷൻ വഴി നാട്ടിലേക്ക് എത്താൻ മാള്‍ട്ടയില്‍ നിന്ന് വിമാനം ഏര്‍പ്പാടാക്കണമെന്ന് കുടുങ്ങിക്കിടക്കുന്നവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ജർമ്മനിയിൽ നിന്നുള്ള വിമാനത്തിൽ യാത്ര ചെയ്യാനാണ് എംബസി നൽകിയിക്കുന്ന നിര്‍ദേശം. നിലവിലെ സാമ്പത്തികാവസ്ഥയിൽ മാൾട്ടയിൽ നിന്ന് ജർമ്മനിയിലെത്തിയുള്ള യാത്രക്കുള്ള പണമില്ലെന്നും കുടുങ്ങിക്കിടക്കുന്നവർ പറയുന്നു.

pravasi indians europeian union
Advertisment