Advertisment

വിയന്ന മലയാളി അസോസിയേഷൻ ഈ വർഷം ആഘോഷങ്ങൾ ഒഴിവാക്കി

New Update

വിയന്ന:  ഓസ്ട്രേലിയയിലെ പ്രമുഖ സാംസ്കാരിക സാമൂഹ്യ സംഘടനയായ വിയന്ന മലയാളി അസോസിയേഷൻ ഈ വർഷം ആസൂത്രണം ചെയ്ത എല്ലാ ആഘോഷങ്ങളും ഒത്തുചേരലുകൾ റദ്ദാക്കുന്നതായി പ്രസിഡന്റ് ഷാജൻ ഇല്ലിമൂട്ടിൽ അറിയിച്ചു.പതിമൂന്നാം തീയതി നടന്ന കമ്മിറ്റിയാണ് ഈ വർഷത്തെ ആസൂത്രണം ചെയ്ത എല്ലാ പരിപാടികളും ആഘോഷങ്ങളും ഒഴിവാക്കി കൊറോണ മഹാമാരി മൂലം ദുരിതമനുഭവിക്കുന്നവർക്ക് തങ്ങളാൽ ആവുന്ന സഹായങ്ങൾ നൽകുവാനും പ്രവർത്തകരോട് ആവശ്യപ്പെട്ടു .

ആഘോഷങ്ങൾ ഒഴിവാക്കുന്നത് പ്രയാസകരമാണ് എങ്കിലും ആരോഗ്യപരമായ കാരണങ്ങളാലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്, വലിയ പൊതു പരിപാടികൾ നടത്തുന്നത് പ്രായോഗിക ബുദ്ധിമുട്ടു മൂലമാണ് പരിപാടി റദ്ദ് ചെയ്യുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

പരിപാടികൾ ഓൺലൈനിൽ നടത്തുന്നതിനോട് താൽപര്യമില്ലെന്നും അതിനായി ചെലവഴിക്കുന്ന സമയം പ്രത്യേക കാലഘട്ടത്തിൽ കൊറോണ മൂലം കഷ്ടപ്പെടുന്നവർക്ക് ആയി ഉപയോഗിക്കാനാണ് യോഗം തീരുമാനിച്ചുവെന്ന് കമ്മിറ്റി വ്യക്തമാക്കി.

malayali association
Advertisment