Advertisment

കണ്ണൂരില്‍ നിന്ന് അവധി കഴിഞ്ഞ് മാര്‍ച്ച് 12 നുള്ള വിമാനത്തില്‍ ഒമാനിലേക്ക് പോയ പ്രവാസി മലയാളിക്ക് കൊറോണ ; യാത്ര ചെയ്തത് ഈ മാസം 12ന് രാത്രി 8.40 ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട G855 നമ്പർ ഗോ എയർ വിമാനത്തില്‍

author-image
ഗള്‍ഫ് ഡസ്ക്
New Update

മസ്ക്കറ്റ്: കണ്ണൂരിൽ നിന്ന് ഒമാനിൽ അവധി കഴിഞ്ഞെത്തിയ മലയാളിക്ക് കോവിഡ്. അവധി കഴിഞ്ഞ മാർച്ച് 13നുള്ള വിമാനത്തിലാണ് ഇദ്ദേഹം സലാലയിൽ തിരികെയെത്തിയത്. 16ന് പനിയും ചുമയും അനുഭവപ്പെട്ട ഇയാളെ ആശുപത്രിയിൽ ചികിത്സ നൽകി. തുടർന്ന് കോവിഡ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.

publive-image

ഈ മാസം പന്ത്രണ്ടിന് രാത്രി 8.40ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട G855 നമ്പർ ഗോ എയർ വിമാനത്തിലാണ് ഇദ്ദേഹം യാത്ര ചെയ്തത്. അദ്ദേഹം യാത്ര ചെയ്ത ദിവസം കണ്ണൂർ വിമാനത്താവളത്തിലെ ഗോ എയർ കൗണ്ടറിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരുടെ വിശദാംശങ്ങൾ ലഭ്യമാക്കാൻ കിയാൽ മാനേജിങ് ഡയറക്ടർ നിർദേശം നൽകിയിട്ടുണ്ട്.

covid 19 corona viruse corona patient
Advertisment