Advertisment

കുവൈറ്റില്‍ മലയാളി യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മലയാളി യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ചു. പാലക്കാട് തൃത്താല തിരുമുറ്റക്കോട് കറുകപുത്തൂര്‍ സ്വദേശി ഉവൈസ് (26) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയാകാം മരണകാരണമെന്ന് സംശയിക്കുന്നു.

ഫര്‍വാനിയ ആശുപത്രിയില്‍ വച്ച് ഇന്ന് കാലത്താണ് ഉവൈസ് മരിച്ചത്. അര്‍ദിയ പ്രദേശത്തെ സ്വദേശി വീട്ടില്‍ ഡ്രൈവറായിരുന്നു ഇദ്ദേഹം.

കഴിഞ്ഞ ദിവസം രാത്രിയില്‍ തൊട്ടടുത്ത വീട്ടിൽ ജോലി ചെയ്യുന്ന സുഹൃത്തും നാട്ടുകാരനുമായ ഇസ്മായിലുമായി ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഇരുവര്‍ക്കും ഛര്‍ദ്ദി അനുഭവപ്പെടുകയായിരുന്നു.

തുടര്‍ന്ന് ഇരുവരെയും ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സുഹൃത്ത്‌ ഇപ്പോ ഴും ഗുരുതരാവസ്ഥയിൽ ഫർവ്വാനിയ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണ്.

Advertisment