Advertisment

കുവൈറ്റിലെ മുൻ പ്രവാസിയായിരുന്ന മലയാളി യുവതി അർബുദ ചികിത്സയ്ക്ക് പ്രവാസി സമൂഹത്തിന്റെ സഹായം തേടുന്നു !

New Update

publive-image

Advertisment

കുവൈറ്റ്: മുൻ പ്രവാസിയായിരുന്ന മലയാളി യുവതി കുവൈറ്റിലെ മലയാളി സമൂഹങ്ങളിൽനിന്നുൾപ്പെടെ ചികിത്സാ സഹായം തേടുന്നു. ഏറെക്കാലം കുവൈറ്റിലെ സാൽമിയയിൽ  ജീവിതം നയിച്ചിരുന്ന കൊല്ലം സ്വദേശിനി ഷെമീമയാണ് ക്യാൻസർ രോഗബാധയെ തുടർന്ന് ചികിത്സാ സഹായം തേടുന്നത്.

ഭർത്താവ് ഉപേക്ഷിച്ചുപോയ ഷെമീമയ്ക്ക് രണ്ടര വയസുള്ള ഒരു കുട്ടിയുണ്ട്. ക്യാൻസർ കണ്ടെത്തിയതിനെത്തുടർന്ന് ഇവർ തിരുവനന്തപുരത്ത് ചികിത്സ തേടുകയായിരുന്നു.

ഹെൽത്ത് കാർഡില്ലാത്തതിനാൽ ചികിത്സയ്ക്ക് പണം ആവശ്യമായി വന്നിരിക്കുകയാണ്. കീമോ ഉൾപ്പെടെയുള്ള ചികിത്സകൾക്ക് ലക്ഷത്തിനു മുകളിലുള്ള തുകയാണ് ആവശ്യം വരുന്നത്.

ഈ സാഹചര്യത്തിലാണ് താൻ ജോലി നോക്കിയ കുവൈറ്റിലെ സഹജീവികളിൽ നിന്നും സഹായ അഭ്യർത്ഥനയുമായി ഇവരെത്തിയത്. പിതാവിനൊപ്പം വാടക വീട്ടിലാണ് ഇവരുടെ താമസം. ബാങ്ക് വിവരങ്ങൾ ചുവടെ:

Shemeema, AC Number: 545002010013745, IFSC Code: UBIN 0554502, Union Bank, Civil Station, High School Junction, Kollam. Mob. No: 9048732583

kuwait
Advertisment