പ്രളയ ബാധിതര്‍ക്ക് ധനസഹായം.

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Monday, September 10, 2018

റിയാദ്: കേരളത്തില്‍ ഉണ്ടായ പ്രളയ ദുരിതത്തെ തുടര്‍് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്‍ ആര്‍ കെ സ്വരൂപിക്കുന്ന  സഹായനിധിയിലേക്ക് റിയാദിലെ വനിതകളുടെ കൂട്ടായ്മയായ മലയാളി മങ്കാസ് ഇന്‍ റിയാദിന്റെ വിഹിതം നല്‍കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മലയാളി മങ്കാസ് ഇന്‍ റിയാദിന്റെ വിഹിതം ഗ്രൂപ്പ് അഡ്മിന്‍ അലീമത്ത് സുഫൈറ എന്‍.ആര്‍.കെ ചെയര്‍മാന്‍ അഷ്‌റഫ് വടക്കേവിളക്ക് കൈമാറുന്നു .

ബത്ത അപ്പോളൊ ഡിമോറ ഓഡിറേറാറിയത്തില്‍ നട ചടങ്ങില്‍ എം.എം.ഐ.ആര്‍ അഡ്മിന്‍ അലീമത്ത് സുഫൈറ എന്‍.ആര്‍.കെ ചെയര്‍മാന്‍ അഷ്‌റഫ് വടക്കേവിളക്ക് തുക കൈമാറി. എം.എം.ഐ.ആര്‍ ഭാരവാഹികളായ നസ്‌റിന്‍ പള്ളം, സജീറ ഹര്‍ഷദ്, സുമയ്യ എന്നി വരും, ഷക്കീല  വഹാബ്, നാസര്‍ കാരന്തൂര്‍, ബാലചന്ദ്രന്‍, ഡോ:മജീദ് ചിങ്ങോലി, ഇസ്മായില്‍ എരുമേലി, സലിം കളക്കര, ഷിഹാബ് കൊട്ട്കാട്, അഷ്‌റഫ് കൊടിഞ്ഞി തുടങ്ങിയരും ചടങ്ങില്‍ സംബന്ധിച്ചു.

 

×