Advertisment

കേസില്‍ കുടുങ്ങിയ മലയാളി നേഴ്സിനെയും കുട്ടികളെയും നാട്ടിലെത്തിച്ചു.

author-image
admin
New Update

റിയാദ്-സാമ്പത്തിക ഇടപാടുകളുടെ പേരിൽ ഭർത്താവ് കേസിലകപ്പെട്ടതിനാൽ നാട്ടിൽ പോകാൻ സാധിക്കാതിരുന്ന മലയാളി നഴ്‌സിന് സാമൂഹിക പ്രവർത്തകർ തുണയായി. നഗരത്തിലെ പോളിക്ലിനിക്കിൽ നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു ഇടുക്കി സ്വദേശിനിയായ കൊളമ്പിൽ സതിക്കാണ് ചാരിറ്റി ഓഫ് പ്രവാസി മലയാളിയുടെയും ക്ഷമ സ്ത്രീ കൂട്ടായ്മയുടെയും ഇടപെടലിൽ നാട്ടിലെത്താനായത്.

Advertisment

publive-image

2008 ൽ ഇതേ ക്ലിനിക്കിൽ ജോലി ചെയ്യുന്ന സുഡാൻ പൗരനുമായി സതിയുടെ വിവാഹം നടന്നിരുന്നു. ഇവർക്ക് രണ്ട് കുട്ടികളുമുണ്ടായി. ഇതിനിടെ 2013 ൽ സതി കുട്ടികളെയും കൂട്ടി കേരളത്തിൽ പോയി തിരികെ വരികയും ചെയ്തു. ക്ലിനിക്കിലെ പണമിടപാട് കാര്യങ്ങളെല്ലാം സതിയുടെ ഭർത്താവായ സുഡാനിയായിരുന്നു കൈകാര്യം ചെയ്തിരുന്നത്. ഒരു ദിവസം ബാങ്കിലടയ്ക്കാൻ കൊണ്ടുപോയ രണ്ട് ലക്ഷം റിയാൽ കവർച്ചക്കാർ തട്ടിയെടുത്തെന്ന് ഇദ്ദേഹം മാനേജ്‌മെന്റിനെ വിവരമറിയിച്ചു. സത്യം മനസ്സിലാക്കിയ മാനേജ്‌മെന്റ് അദ്ദേഹത്തെ ആശ്വസിപ്പിച്ചെങ്കിലും നാലു മാസത്തിന് ശേഷം അവർ സുഡാനിയുടെ പേരിൽ കേസ് കൊടുത്തു. ഇതോടെ സതിയുടെ ഇഖാമയും കമ്പനി പുതുക്കിനൽകിയില്ലെന്ന് മാത്രമല്ല സുഡാനിക്കൊപ്പം സതിയേയും മത്‌ലൂബ് ആക്കുകയും ചെയ്തു.

publive-image

വിഷമ സ്ഥിതിയിലായ സതി സഹായത്തിനായി റിയാദിലെ നിരവധി ജീവകാരുണ്യ പ്രവർത്തകരെ ബന്ധപ്പെട്ടെങ്കിലും പ്രശ്‌നപരിഹാരം നടന്നിരുന്നില്ല. തുടർന്ന് ചാരിറ്റി ഓഫ് പ്രവാസി മലയാളി പ്രസിഡണ്ട് അയ്യൂബ് കരൂപ്പടന്നയെ സമീപിക്കുകയും കാര്യങ്ങൾ വിശദമായി മനസ്സിലാക്കിയ അദ്ദേഹം സ്ഥാപനത്തിന്റെ ഉടമകളുമായി ചർച്ച നടത്തിയെങ്കിലും യാതൊരു വിട്ടുവീഴ്ചക്കും അവർ തയ്യാറായില്ല.

ഈ കാലയളവിലും സതിയും ഭർത്താവും അതേ സ്ഥാപനത്തിൽ ജോലി ചെയ്ത് ശമ്പളം പറ്റുന്നുണ്ടായിരുന്നു. പിന്നീട് അദ്ദേഹം സതിയെയും കൂട്ടി എംബസിയിലെത്തി. എംബസിയുടെ സഹായത്തോടെ അന്നു തന്നെ ലേബർ കോടതിയിൽ പരാതി നൽകി. കോടതിയിൽ നിന്ന് സതിക്ക് അനുകൂലമായ വിധിയാണുണ്ടായത്.

സതിയുടെ കാര്യത്തിൽ തീരുമാനമായെങ്കിലും അവരുടെ ഭർത്താവിന്റെയും മക്കളുടെയും ഇഖാമ മൂന്നു വർഷമായി പുതുക്കിയിരുന്നില്ല.

publive-image

കുട്ടികൾ സുഡാൻ പൗരത്വം നേടിയതു കൊണ്ട് അവരുടെ വിഷയത്തിൽ ഇടപെടാൻ സാമൂഹ്യ പ്രവർത്തകർക്ക് പരിമിതികളുണ്ടായിരുന്നു. എങ്കിലും എംബസിയിൽ കാര്യങ്ങൾ ബോധ്യപ്പെടുത്തി ക്ഷമ സ്ത്രീ കൂട്ടായ്മ പ്രതിനിധികളായ ആനി സാമുവലും ചാരിറ്റി കൺവീനർ നജുമുന്നീസ്സ ഷാജഹാനും കുട്ടികൾക്ക് ഇന്ത്യയിലേക്കുള്ള എൻട്രി വിസ നേടിക്കൊടുത്തു. കുട്ടികൾക്ക് ഫൈനൽ എക്‌സിറ്റ് അടിക്കാനുള്ള ചെലവ് ചാരിറ്റി ഓഫ് പ്രവാസി മലയാളി ട്രഷറർ ഷാജഹാൻ കല്ലമ്പലം ഏറ്റെടുത്തു. തുടർന്നാണ് സതിക്കും കുട്ടികൾക്കും നാട്ടിലേക്ക് പോകാനായത്.

Advertisment