Advertisment

കുവൈറ്റില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു; മരിച്ചത് കോഴഞ്ചേരി സ്വദേശി ശശികുമാര്‍

New Update

publive-image

കുവൈത്ത്‌ സിറ്റി : കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി കുവൈറ്റില്‍ മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി നാരങ്ങാനം സ്വദേശി കാവുങ്കൽ ശശികുമാർ ( 52) ആണ് ഇന്ന് രാവിലെ മരിച്ചത്. മൃതദേഹം കൊവിഡ് പ്രോട്ടോകോൾ പ്രകാരം സുലൈബിക്കാത്ത്‌ ശ്മശാനത്തിൽ സംസ്കരിച്ചു.

രണ്ടാഴ്ചയായി മിഷിരിഫ്‌ ഫീൽഡ്‌ ആശുപത്രിയിൽ ഇദ്ദേഹം ചികിത്സയിലായിരുന്നു. കെ.ജി.എൽ കമ്പനിയിലെ ജീവനക്കാരനായിരുന്നു. കാവുങ്കൽ കുട്ടപ്പൻ, പൊന്നമ്മ എന്നിവരുടെ മകനാണ്‌.

ഭാര്യ കാവേരി. മക്കള്‍: സ്നേഹ, സന്ദീപ്‌.

Advertisment