Advertisment

കൊവിഡ് സ്ഥിരീകരിച്ച മലയാളി നഴ്സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു: നില അതീവ ഗുരുതരം, കണ്ടെത്തിയത് ഹോസ്റ്റലില്‍

New Update

ഗുരുഗ്രാം: കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി നഴ്സ് ഗുരുതരാവസ്ഥയില്‍. ഹരിയാണയിലെ ഗുരുഗ്രാമിലാണ് സംഭവം. ഇതോടെ നഴ്സിനെ വെന്റിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ട്. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇവരുടെ ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്. മേദാന്ത ആശുപത്രിയില്‍ ജോലി ചെയ്തുവരുന്നതിനിടെയാണ് സംഭവം.

Advertisment

publive-image

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ വ്യാഴാഴ്ച രാവിലെയാണ് നഴ്സ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബുധനാഴ്ചയാണ് ഇവരുടെ പരിശോധനാ ഫലം പുറത്തുവരുന്നത്. താമസിക്കുന്ന ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിക്കാനായിരുന്നു ശ്രമം.

എന്നാല്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതാണോ ആത്മഹത്യ ശ്രമത്തിന്‌ പിന്നിലെന്ന് വ്യക്തമല്ല. കൊല്ലം സ്വദേശിനിയായ യുവതി മൂന്ന് വര്‍ഷം മുമ്ബാണ് മേദാന്ത ആശുപത്രിയില്‍ നഴ്സായി ജോലിയില്‍ പ്രവേശിക്കുന്നത്. സംഭവത്തെക്കുറിച്ച്‌ ആശുപത്രി അധികൃതരില്‍ നിന്ന് ഇതുവരെ പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

suicide attempt malayali nurse
Advertisment