Advertisment

ഭോപാലില്‍ പ്രജ്ഞ്യാ സിങ്ങ് താക്കൂര്‍ 168901 വോട്ടുകള്‍ക്ക് മുന്നില്‍

New Update

ഭോപാല്‍: 2019 ലോക്‌സഭ തെരഞ്ഞെടുപ്പിലെ ഫലം പുറത്തുവരുമ്പോള്‍ ഭോപാലില്‍ പ്രജ്ഞ്യാ സിങ്ങ് താക്കൂര്‍ 168901 വോട്ടുകള്‍ക്ക് മുന്നില്‍. 2008 മാലേഗാവ് സ്‌ഫോടനത്തില്‍ 9 വര്‍ഷം തടവിലായിരുന്ന പ്രഗ്യാ സിങ്ങ് താക്കൂര്‍ ഏപ്രിലിലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

publive-image

മഹാരാഷ്ട്രയിലെ മാലേഗാവില്‍ ബോംബ് സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ട കേസില്‍ പ്രജ്ഞ്യാ സിങ്ങ് ഇപ്പോഴും പ്രതിയാണ്. കോണ്‍ഗ്രസിന്റെ ദിഗ് വിജയ് സിങ്ങിന് 44 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ പ്രജ്ഞ്യാ സിങ്ങിന് 55 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

Advertisment