Advertisment

മാലേഗാവ് സ്‌ഫോടനക്കേസ്: ആറ് പ്രതികള്‍ക്കെതിരായ മക്കോക്ക ഒഴിവാക്കി

New Update

മും​ബൈ: മലേഗാവ് സ്ഫോടനക്കേസില്‍ ആറ് പ്രതികള്‍ക്കെതിരെ ചുമത്തിയ മക്കോക്ക (മഹാരാഷ്ട്രാ കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്‌ട്) ഒഴിവാക്കി. സാധ്വി പ്രജ്ഞ സിങ് ഠാക്കൂര്‍, ലഫ്. കേണല്‍ പുരോഹിത് എന്നിവര്‍ അടക്കമുള്ളവര്‍ക്കെതിരായ മക്കോക്കയാണ് പ്രത്യേക എന്‍.ഐ.എ കോടതി ഒഴിവാക്കിയിട്ടുള്ളത്. പ്രജ്ഞ സിങ് ഠാക്കൂര്‍ അടക്കമുള്ള പ്രതികള്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് നടപടി. യുഎപിഎയിലെ ഒരു വകുപ്പും ഒഴിവാക്കിയിട്ടുണ്ട്. യുഎപിഎയിലെ മറ്റ് വകുപ്പുകളും ഐപിസി വകുപ്പുകളും അനുസരിച്ച് വിചാരണ നടത്തും.

Advertisment

മലേഗാവില്‍ 2008 സെപ്റ്റംബര്‍ 29 നുണ്ടായ സ്ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മോട്ടോര്‍ സൈക്കിളില്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്.

സാ​ധ്വി പ്ര​ജ്​​ഞ സി​ങ് ഠാ​കു​ര്‍, സ​ന്യാ​സി ദ​യാ​ന​ന്ദ് പാ​ണ്ഡെ, ല​ഫ്. കേ​ണ​ല്‍ ശ്രീ​കാ​ന്ത് പു​രോ​ഹി​ത്, റി​ട്ട. മേ​ജ​ര്‍ ര​മേ​ശ് ഉ​പാ​ധ്യാ​യ്​ എ​ന്നി​വ​ര​ട​ക്കം 11 പേ​ര്‍ക്കെ​തി​രെ മ​കോ​ക, യുഎപിഎ, ഐപിസി നി​യ​മ​ങ്ങ​ളി​ലെ വി​വി​ധ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് എ.​ടി.​എ​സ് കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്.

എ​ന്നാ​ല്‍, പി​ന്നീ​ട് കേ​സ് ഏ​റ്റെ​ടു​ത്ത എ​ന്‍.​ഐ.​എ പ്ര​ജ്​​ഞ സി​ങ് അ​ട​ക്കം ആ​റു പേ​ര്‍ക്കെ​തി​രെ എ.​ടി.​എ​സ് ക​ണ്ടെ​ത്തി​യ തെ​ളി​വു​ക​ള്‍ പ​ര്യാ​പ്​​ത​മ​ല്ലെ​ന്ന്​ പ​റ​ഞ്ഞ്​ രോ​ഹി​ത് അ​ട​ക്കം ശേ​ഷി​ച്ച പ്ര​തി​ക​ള്‍​ക്കെ​തി​രെ​യാ​ണ് കു​റ്റ​പ​ത്രം ന​ല്‍കി​യ​ത്.

Advertisment