Advertisment

കുവൈറ്റില്‍ പ്രവാസി യുവാവിനെതിരെ യുവതി നല്‍കിയ ബലാത്സംഗ പരാതി തട്ടിപ്പെന്ന് പൊലീസ്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ പ്രവാസി യുവാവിനെതിരെ യുവതി നല്‍കിയ ബലാത്സംഗ പരാതി തട്ടിപ്പെന്ന് പൊലീസ് കണ്ടെത്തി. ബംഗ്ലാദേശ് വനിതയാണ് ഈജിപ്ത്യന്‍ യുവാവിനെതിരെ പരാതി നല്‍കിയത്.

Advertisment

publive-image

ആദ്യം യുവാവ് തന്നെ മര്‍ദ്ദിച്ചെന്ന് അരോപിച്ചാണ് പരാതി നല്‍കിയത്. എന്നാല്‍ പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഇത് കള്ളമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് യുവാവിനെ കുടുക്കാന്‍ യുവതി ബലാത്സംഗ പരാതി ഉന്നയിച്ചു.

യുവാവ് തന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നായിരുന്നു പരാതി. തുടര്‍ന്ന് യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും കുറ്റം നിഷേധിച്ചു .

എങ്കിലും പൊലീസ് അന്വേഷണം തുടരുകയാണ്. യുവാവും യുവതിയും തമ്മില്‍ മറ്റെന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

kuwait kuwait latest
Advertisment