Advertisment

മലൈക അറോറയുടെ തിളങ്ങുന്ന ചർമത്തിന്റെ രഹസ്യം ഇതാണ്

author-image
ഫിലിം ഡസ്ക്
New Update

മലൈക അറോറ ഫാഷനിലും ഫിറ്റ്നസിലും ഇപ്പോഴും സൂപ്പർ സ്റ്റാർ ആണ്. 47–ാം വയസ്സിലും ബോളിവുഡിലെ താരസുന്ദരിയായ കയ്യടി നേടാൻ മലൈകയെ സഹായിക്കുന്നത് വ്യായാമത്തിലും സൗന്ദര്യ പരിചരണത്തിലും ഭക്ഷണകാര്യത്തിലും പുലർത്തുന്ന ശ്രദ്ധയാണ്. പ്രകൃതിദത്ത വസ്തുക്കൾ പരമാവധി ഉൾപ്പെടുത്തിയാണ് താരം സൗന്ദര്യ സംരക്ഷണ സാധ്യമാക്കുന്നത്.

Advertisment

publive-image

ചർമത്തിന്റെ പരിചരണത്തിന് കറ്റാർവാഴ ഉപയോഗിക്കാനാണ് മലൈകയ്ക്ക് ഇഷ്ടം. വളരെ എളുപ്പത്തിൽ ചെയ്യാനാകുമെന്നതും മികച്ച ഫലപ്രാപ്തി ലഭിക്കുന്നതുമാണ് കറ്റാർവാഴ ഉപയോഗപ്പെടുത്താനുള്ള കാരണം. ഇതിനായി വീട്ടിലെ തോട്ടത്തില്‍ കറ്റാർ വാഴ വളർത്തുന്നുണ്ട് താരം.

ഒരു ചെറിയ കഷ്ണം കറ്റാർവാഴ മുറിച്ചെടുത്ത് അതിലെ ജെൽ മുഖത്ത് തേച്ചുപിടിപ്പിക്കുകയാണ് ചെയ്യാറുള്ളത്. കുറച്ചു സമയം കഴിയുമ്പോൾ തണുത്ത വെള്ളത്തിൽ കഴുകും. ചർമം മോയിസ്ച്യുറൈസ് ചെയ്യാനും മിനുസവും തിളക്കവും ലഭിക്കാനും ഇതു സഹായിക്കും.

malikka arrora
Advertisment