Advertisment

റഫാല്‍: എജിയെയും സിഎജിയെയും പിഎസി വിളിച്ച് വരുത്തി വിശദീകരണം തേടുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: റഫാല്‍ വിഷയത്തില്‍ അറ്റോര്‍ണി ജനറലിനേയും (എജി) കംട്രോളര്‍ ആന്‍ ഓഡിറ്റര്‍ ജനറലിനേയും (സിഎജി) പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പിഎസി) വിളിച്ച് വരുത്തി വിശദീകരണം തേടുമെന്ന് പിഎസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ.റഫാല്‍ വിഷയത്തില്‍ സിഎജി റിപ്പോര്‍ട്ടുണ്ടെന്നും അത് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിച്ചെന്നുമുള്ള വിധിയിലെ പരാമര്‍ശം വസ്തുതാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസും ഹര്‍ജിക്കാരും രംഗത്തെത്തിയിരുന്നു.

Advertisment

publive-image

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട് സഭയിലും പിഎസിക്കും നല്‍കിയെന്നും റിപ്പോര്‍ട്ട് പിഎസി പരിശോധിച്ചുവെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. അതു മാത്രവുമല്ല റിപ്പോര്‍ട്ട് ഇപ്പോള്‍ പരസ്യമാണെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചത്. എവിടെയാണ് അതുള്ളത്. സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഖാര്‍ഗെ പറഞ്ഞു.

റഫാല്‍ സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് പിഎസിക്ക് സമര്‍പ്പിച്ചെന്നാണ് വിധിയില്‍ പറയുന്നത്. പിഎസി അത് പരിശോധിച്ചെന്നും റിപ്പോര്‍ട്ടിന്റെ ചുരുക്കം പാര്‍ലമെന്റില്‍ സമര്‍പ്പിച്ചെന്നും അതിപ്പോള്‍ പരസ്യമാണെന്നും കോടതിവിധിയില്‍ പറയുന്നുണ്ട്. പിഎസിക്കു മുമ്പാകെ സിഎജി റിപ്പോര്‍ട്ട് എത്തിയിട്ടില്ലെന്ന് ഖാര്‍ഗെ പറഞ്ഞു.

ഇതോടെ, പുനഃപരിശോധനാ ഹര്‍ജിക്കുള്ള സാധ്യതയേറി. കോടതി പരിശോധിച്ച രേഖകളില്‍ വസ്തുതാപരമായ പിഴവ് സംഭവിക്കുന്നതാണ് പുനഃപരിശോധനയ്ക്കുള്ള മാനദണ്ഡം.

Advertisment