Advertisment

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യു​ടെ കൊ​ല​പാ​ത​കം; രാ​ജി പ്ര​ഖ്യാ​പി​ച്ച്‌ മാ​ള്‍​ട്ട പ്ര​ധാ​ന​മ​ന്ത്രി: പു​തു​വ​ര്‍​ഷ​ത്തി​ല്‍ താ​ന്‍ സ്ഥാ​ന​മൊ​ഴി​യു​ക​യാ​ണെ​ന്ന് ജോ​സ​ഫ് മ​സ്ക്ക​റ്റ്

New Update

വാ​ലെ​റ്റ: മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക ഡാ​ഫ്‌​നെ ക​രു​വാ​ന ഗ​ലീ​സി​യ​യു​ടെ കൊ​ല​പാ​ത​ക​ത്തി​ല്‍ സ്തം​ഭി​ച്ച്‌ മാ​ള്‍​ട്ട സ​ര്‍​ക്കാ​ര്‍. പ്ര​ധാ​ന​മ​ന്ത്രി ജോ​സ​ഫ് മ​സ്ക്ക​റ്റ് രാ​ജി പ്ര​ഖ്യാ​പി​ച്ചു. പു​തു​വ​ര്‍​ഷ​ത്തി​ല്‍ താ​ന്‍ സ്ഥാ​ന​മൊ​ഴി​യു​ക​യാ​ണെ​ന്ന് ദേ​ശീ​യ ടി​വി​യി​ലൂ​ടെ അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

Advertisment

publive-image

പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ ഭ​ര​ണ​ക​ക്ഷി​യാ​യ ലേ​ബ​ര്‍ പാ​ര്‍​ട്ടി​യോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും ജോ​സ​ഫ് മ​സ്ക്ക​റ്റ് വ്യ​ക്ത​മാ​ക്കി.

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യു​ടെ കൊ​ല​പാ​ത​ക​ത്തി​ല്‍ കു​റ്റാ​രോ​പി​ത​രെ സ​ര്‍​ക്കാ​ര്‍ സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്നാ​രോ​പി​ച്ച്‌ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി രാ​ജി പ്ര​ഖ്യാ​പി​ച്ച​ത്. 2017 ഒ​ക്ടോ​ബ​റി​ലാ​ണ് വീ​ടി​നു സ​മീ​പ​ത്തു വെ​ച്ചു​ണ്ടാ​യ കാ​ര്‍ ബോം​ബ് സ്ഫോ​ട​ന​ത്തി​ല്‍ പ്ര​ശ​സ്ത കു​റ്റാ​ന്വേ​ഷ​ണ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യാ​യ ഡാ​ഫ്നെ കൊ​ല്ല​പ്പെ​ടു​ന്ന​ത്.

മ​ന്ത്രി​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ രാ​ഷ്‌​ട്രീ​യ​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ള്‍ പാ​ന​മ​രേ​ഖ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഗ​ലീ​സി​യ പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് കൊ​ല​പാ​ത​കം.

Advertisment