Advertisment

ഓരോ വര്‍ഷവും ലക്ഷക്കണക്കിന്‌ സന്ദര്‍ശകരെത്തുന്ന ഭൂമിയിലെ സ്വര്‍ഗ്ഗം !!

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

ഇത് ഇരട്ട വെള്ളച്ചാട്ടമാണ്. ഒന്ന് 165 മീറ്റര്‍ ഉയരത്തില്‍ നിന്നും മറ്റൊന്ന് 21 മീറ്റര്‍ ഉയരത്തില്‍ നിന്നും. രണ്ടും ഒന്നിച്ചു ഒന്നായിച്ചേര്‍ന്നു താഴേക്കു പതിക്കുന്ന അപൂര്‍വ കാഴ്ച ഒരു ദൃശ്യവി സ്മയം തന്നെ.

publive-image

അമേരിക്കയിലെ ആരേഗണിലുള്ള മള്‍ട്ടനോമ വെള്ളച്ചാട്ടമാണ് ഇത്. 1900 മാണ്ടില്‍ ഈ വെള്ളച്ചാട്ടം സൈമണ്‍ ബെന്‍സന്‍ എന്ന ബിസിനസ്സുകാരന്‍ വിലയ്ക്ക് വാങ്ങുകയായിരുന്നു. അദ്ദേഹ ത്തിന്‍റെ മരണശേഷം ഇത് സര്‍ക്കാരിന് നല്‍കപ്പെട്ടു.

publive-image

പര്‍വതത്തിന്റെ മദ്ധ്യത്തുകൂടി പതിക്കുന്ന ഈ വെള്ളച്ചാട്ടങ്ങളുടെ മദ്ധ്യത്തില്‍ മനോഹരമായ ആകൃതിയില്‍ ടൂറിസ്റ്റുകള്‍ക്കായി ഒരു പാലം നിര്‍മ്മിച്ചിരിക്കുന്നു. ഈ പാലത്തില്‍ നിന്നുകൊണ്ട് കാണാന്‍ കഴിയുന്ന ദൃശ്യങ്ങള്‍ മനം മയക്കുന്നതാണ്.

publive-image

പര്‍വതത്തിനു ചുറ്റുമുള്ള ദൃശ്യങ്ങള്‍ വിവിധ വര്‍ണ്ണത്തിലുള്ള മരങ്ങളും ചെടികളും പൂവുകളും കൊണ്ട് വളരെ കളര്‍ഫുള്‍ ആണ് .

publive-image

ഓരോ വര്‍ഷവും ലക്ഷക്കണക്കിന്‌ സന്ദര്‍ശകരാണ് ഭൂമിയിലെ സ്വര്‍ഗ്ഗമെന്നറിയപ്പെടുന്ന ഈ സ്ഥലം കാണാന്‍ എത്തുന്നത്.

kanappurangal latest
Advertisment