Advertisment

കേരളപ്പിറവി ദിനത്തിൽ കേരളത്തിനും ലോകമെമ്പാടുമുള്ള മലയാളികൾക്കുമായി ഒരു സമർപ്പണം ; ' മമ മലയാളം ,മലയാണ്മയുടെ മുഗ്ദ്ധസൗന്ദര്യം' 

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കേരളത്തിന്റെ സംസ്കാരവും സൗന്ദര്യവും സൗരഭ്യവും കലാരൂപങ്ങളും രുചിഭേദങ്ങളും ഗൃഹാതുരതയും മറ്റു നയന മനോഹരമായ കാഴ്ചകളും ഒപ്പിയെടുത്തു മനോഹരമായ ഗാനശകലങ്ങളിലൂടെ കോർത്തിണക്കിയ വീഡിയോ ആൽബം "മമ മലയാളം" കേരളത്തിലും പ്രവാസികൾക്കിടയിലും ശ്രദ്ധേയമാകുന്നു.

Advertisment

publive-image

മനോഹരമായ ഈ ദൃശ്യസംഗീത വിരുന്നു ലോകമെമ്പാടുമുള്ള മലയാളികൾക്കായി ഒരുക്കിയിരിക്കുന്നത് പ്രവാസിയായ അനൂപ് നായർ ആണ്. മധു ബാലകൃഷ്ണൻ,സൗമ്യ ഉണ്ണികൃഷ്ണൻ , ശ്രുതിനാഥ് എന്നിവർ പാടിയ ഗാനങ്ങൾ എഴുതിയത് അനൂപ് നായര് അൻതാരയും ചേർന്നാണ് .

publive-image

സംഗീതം അനൂപ്നായർ (കടപ്പാട് :ബിജു ജോൺ). മലയാളത്തിന്റെ പ്രിയ കവി പ്രൊഫസർ വി . മധുസൂദനൻ നായർ ,ഡബ്ബിങ് ആർട്ടിസ്റ്റും അഭിനേത്രിയുമായ ഭാഗ്യലക്ഷ്മി ,പ്രശസ്ത നർത്തകിയും അഭിനേത്രിയുമായ ദീപ കർത്താ എന്നിവരുടെ സാന്നിധ്യം മമ മലയാളത്തെ അനുഗ്രഹീതമാക്കി. സന്ദീപ് മാറാടിയും പ്രസാദ് പണിക്കരും ചേർന്ന് ഛായാഗ്രഹണം നടത്തി .

publive-image

ടെക്നീക്കൽ ഡിറക്ഷൻ : കിഷോർ ബാബു

ഡിസൈൻ ഡിറക്ഷൻ : ബൈജൂസ്‌

എഡിറ്റിംഗ്: ബോബി ജോൺ ,കളറിംഗ് :ജോസ് ആരുകാലിൽ

നൃത്ത സംവിധാനം :ദീപ കർത്താ ,അശ്വതി നായർ ,രശ്മി ശ്രീജേഷ് ബിജു മുവാറ്റുപുഴ,ശ്രീകുമാർ വി മേനോൻ ,ജോബി തോമസ് എന്നിവർ കോർഡിനേഷൻ നിർവഹിച്ചു.

publive-image

2019- ജനം ടീവി -വർണ്ണമയൂരം ഭാരത് ബാലൻ കെ നായർ ഷോർട് ഫിലിം ഫെസ്റ്റിവൽ സ്പെഷ്യൽ ജൂറി പുരസ്‌കാരം കൂടി "മമ മലയാളം" നു ലഭിച്ചിട്ടുണ്ട് . പ്രവാസിയുടെ ഗൃഹാതുരമായ മനസ്സിന്റെ നൊമ്പരം നാടിൻറെ നന്മകളിലൂടെ കോർത്തിണക്കിയ ഈ ആൽബം തീർച്ചയായും എല്ലാമലയാളികളും കണ്ടിരിക്കേണ്ടത് ആണ്. താഴെ പറയുന്ന യൂട്യൂബ് ലിങ്കിൽ ഈ ആൽബം കാണാൻ സാധിക്കുന്നത് ആണ്

publive-image

Advertisment