Advertisment

ദൃശ്യമികവില്‍ ‘മാമാങ്കം’ ഹിന്ദി ടീസര്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

മമ്മൂട്ടി നായകനായെത്തുന്ന പുതിയ ചിത്രമാണ് മാമാങ്കം. പഴശ്ശിരാജ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം കൈയില്‍ വാളും പരിചയുമേന്തി മമ്മൂട്ടി എത്തുന്ന ചിത്രംകൂടിയാണ് മാമാങ്കം. ടീസറില്‍ രാജകീയമായിതന്നെയാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നതും. ഉണ്ണി മുകുന്ദനും മാസ്റ്റര്‍ അച്യുതനും ടീസറില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഹിന്ദി ടീസറും പുറത്തിറങ്ങി.

ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് മാമാങ്കം. വള്ളുവനാടിന്റെ ചരിത്രമാണ് മാമാങ്കം എന്ന സിനിമയുടെ മുഖ്യ പ്രമേയം. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് അരങ്ങേറുന്ന മാമാങ്കത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിരവധി താരനിരകള്‍ അണിനിരക്കുന്ന ചിത്രമാണ് മാമാങ്കം.

ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രമായി ഉണ്ണി മുകുന്ദനും ചിത്രത്തില്‍ എത്തുന്നുണ്ട്. എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. എം ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. കനിഹ, അനു സിത്താര, സിദ്ദിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Advertisment