Advertisment

മാമാങ്കം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കാൻ ഒരുങ്ങി അണിയറപ്രവർത്തകർ

author-image
ഫിലിം ഡസ്ക്
New Update

publive-image

മമ്മൂട്ടി ആരാധകർ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മാമാങ്കം. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കാൻ ഒരുങ്ങുകയാണ് അണിയറപ്രവർത്തകർ. എം പത്മകുമാര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന മാമാങ്കം എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് മാമാങ്കം.

വള്ളുവനാട്ടിലെ വില്ലാളി വീരന്മാരായ ചാവേറുകളുടെ കഥ പറയുന്ന ചിത്രമാണ് മാമാങ്കം. മമ്മൂട്ടിയുടെ കരിയറിലെതന്നെ ഏറ്റവും മുതൽമുടക്കുള്ള ചിത്രം നിർമിക്കുന്നത് കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നമ്പിള്ളിയാണ്.

Advertisment