Advertisment

മാമാങ്കം സൗദിയിലും റീലീസ് ചെയ്യുന്നു. ആഘോഷമാക്കാന്‍ സൗദി മമ്മുട്ടി ഫാന്‍സ്‌ അസോസിയേഷന്‍.

author-image
admin
New Update

റിയാദ് :  എല്ലാവരും ആകാംഷയോടും ആവേശത്തോടും കാത്തിരുന്ന മാമാങ്കം തിയേ റ്ററിൽ എത്തുകയാണ്. സൗദിയിലും ചിത്രം വെള്ളിയാഴ്ച്ച റിലീസ് ചെയ്യും. ഇത് രണ്ടാം തവണയാണ് മമ്മുട്ടിയുടെ ചിത്രം സൗദിയില്‍ എത്തുന്നത് ആദ്യ ചിതം ഉണ്ട മാസങ്ങള്‍ക്ക് മുന്‍പ് റിയാദില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മലയാളത്തിന്‍റെ മഹാ നടന്‍ മമ്മുട്ടി കേന്ദ്രകഥാപാത്രമായ മാമാങ്കം സൗദി അറേബ്യയില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ആവേശത്തിലാണ് സൗദിയിലെ  മമ്മൂക്ക ഫാൻസ്‌ പ്രവര്‍ത്തകര്‍ റിലീസിനോടനു ബന്ധിച്ച് റിയാദില്‍  ആദ്യമായി മമ്മുട്ടി  ഫാൻസ്‌ ഷോ നടക്കും   സൗദി  മമ്മുട്ടി ഫാന്‍സ്‌ അസോസിയേഷന്‍ നേതൃത്തത്തിലാണ്  ഷോ സംഘടിപ്പിച്ചിരിക്കുന്നത് .

Advertisment

publive-image

മാറ്റങ്ങൾക്ക് വിധേയം ആയിക്കൊണ്ടിരിക്കുന്ന സൗദിയിൽ നമ്മുടെ സ്വകാര്യ അഹ ങ്കാരം മമ്മൂക്കയുടെ ബ്രഹ്മാണ്ഡ ചിത്രം റിലീസ് ആവുന്നതിൽ നമുക്ക്‌ അഭിമാനിക്കാം . ഇതിനു വേണ്ടി പ്രവർത്തിച്ച സൗദിയിലെ എല്ലാ മമ്മൂക്കാ ആരാധകർക്കും അഭിനന്ദ നങ്ങൾ .ചന്തുവായി വടക്കൻ പാട്ടിൻ വീരഗാഥ രചിച്ചും, അംബേദ്കർ ആയി ഇന്ത്യൻ നിയമവ്യ വസ്ഥിയെ ആലേപനം ചെയ്തും, പഴശ്ശിയായ് പറങ്കികളെ ഉന്മൂലനം ചെയ്തും,  അടിമക ളിൽ മാടനായും, ജന്മിത്വത്തിൽ പട്ടേലര് ആയും, തൂലിക പടവാളാ ക്കി ബഷീറായും, അഭ്രപാളിയിൽ അദ്ഭുതം തീർത്ത് മൂന്ന് തലമുറകളെ ഞെട്ടിച്ച വീരനായകൻ തിരശ്ശീ ലയിൽ മറ്റൊരു വിസ്മയം തീർക്കാൻ വീണ്ടുമെത്തുന്നു.

publive-image

മരണം എന്ന മൂന്നക്ഷരത്തെ പോരാട്ട വീര്യം കൊണ്ട് തോൽപ്പിച്ച ചാവേറുകളുടെ കഥ പറയുന്ന "മാമാങ്കം" മരിക്കുക, അല്ലെങ്കിൽ കൊല്ലുക എന്ന ലക്ഷ്യത്തോടെ സാമൂതി രിയെ വധിക്കാൻ ഇറങ്ങിയ ചാവേറുകളുടെ കഥയാണ് മാമാങ്കം, 3000 ത്തോളം വരുന്ന ഭടന്മാരും നൂറോളം വരുന്ന ആനകളും കുതിരകളും ഒട്ടകങ്ങളും അണിനിരക്കുന്ന മാമാങ്കം ഗ്രാഫിക്സ് അമിത പ്രസരം ഇല്ലാതെയാണ് തിരശ്ശീലയിൽ എത്തുന്നത്,

publive-image

മമ്മൂട്ടിയെ കൂടാതെ ഉണ്ണി മുകുന്ദനും പതിമൂന്നു വയസ്സ് പ്രായം മാത്രമുള്ള അച്യു തനും പ്രധാന വേഷത്തിൽ മാമാങ്ക പോരാളികൾ ആകുന്നു, ഡിസംബർ പന്ത്രണ്ടിന് ആഘോഷങ്ങളും ആരവങ്ങളും തീർത്ത മാമാങ്ക പോരിന്,ഏവരേയും സ്വാഗതം ചെയ്യുന്നൂ മലയാള സിനിമാ കണ്ട ഏറ്റവും മികച്ച വിഷ്വൽ ട്രീറ്റ്മെന്റ്, തികവേറിയ ശബ്ദ വിന്യാസത്തോടെ തന്നെ മാമാങ്കം ദർശനം കൂടാം,_

Advertisment