Advertisment

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ബംഗാളില്‍ മറ്റൊരു മന്ത്രി കൂടി മമത മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു

New Update

കൊല്‍ക്കത്ത: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ, പശ്ചിമബംഗാളില്‍ മറ്റൊരു മന്ത്രി കൂടി മമത മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. രാജിബ് ബാനര്‍ജിയാണ് രാജിവെച്ചത്. വനംവകുപ്പ് കൈകാര്യം ചെയ്്തിരുന്ന മന്ത്രിയായിരുന്നു രാജിബ് ബാനര്‍ജി.

Advertisment

publive-image

പശ്ചിമബംഗാളിലെ ജനങ്ങളെ സേവിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു. തനിക്ക് അതിന് അവസരം നല്‍കിയ എല്ലാവര്‍ക്കും നന്ദി പറയുന്നതായി രാജിബ് ബാനര്‍ജിയുടെ രാജിക്കത്തില്‍ പറയുന്നു.

തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രം ശേഷിക്കേ, തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് മറ്റൊരു മന്ത്രി കൂടി രാജിവെച്ചത്. രാജിവ് ബാനര്‍ജിയുടെ അടുത്ത നീക്കം സംബന്ധിച്ച് മനസ് തുറന്നിട്ടില്ല.

mamatha banerjee
Advertisment