Advertisment

'ഇന്ത്യക്ക് മോദിയുടെ പേരു നൽകുന്ന ദിവസങ്ങളാണ് വരാനിരിക്കുന്നതെന്ന് മമത ബാനർജി

New Update

കൊല്‍ക്കത്ത: അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു പോര് രാജ്യമാകെ ചര്‍ച്ചയാകുമ്ബോള്‍ കേന്ദ്ര സര്‍ക്കാരിനോട് നേരിട്ട് കൊമ്ബുകോര്‍ക്കുകയാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇന്ത്യക്ക് മോദിയുടെ പേരു നല്‍കുന്ന ദിവസങ്ങളാണ് വരാനിരിക്കുന്നതെന്നും പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും പച്ചക്കള്ളം പറയുകയാണെന്നും മമത പറഞ്ഞു.

Advertisment

publive-image

'സ്റ്റേഡിയത്തിന് പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പേര് നല്‍കി. കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ സ്വന്തം ഫോട്ടോവച്ചു. തന്റെ ഫോട്ടോ ഐ.എസ്.ആര്‍.ഒ. വഴി ബഹിരാകാശത്തേക്ക് അയയ്ക്കുന്നു. രാജ്യത്തിനുതന്നെ അദ്ദേഹത്തിന്റെ പേരു നല്‍കുന്ന ദിവസങ്ങളാണ് ഇനി വരാനിരിക്കുന്നത്'-മമത ബാനര്‍ജി പറഞ്ഞു. വനിതാദിന റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു മമതയുടെ പരാമര്‍ശം. തിരഞ്ഞെടുപ്പു കാലത്തു മാത്രമാണ് ബി.ജെ.പി. നേതാക്കള്‍ കൊല്‍ക്കത്തയിലെത്തുന്നത്. എന്നാല്‍ അവര്‍ ഇവിടെയെത്തി പച്ചക്കള്ളങ്ങള്‍ പറയുന്നവരാണെന്നും മമത കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പു തീയതി നിശ്ചയിച്ച സാഹചര്യത്തിലും തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് നേതാക്കള്‍ കൊഴിഞ്ഞു പോകുകയാണ്. ടി.എം.സി.യില്‍ നിന്ന് രാജിവെക്കുന്നവരില്‍ ഭൂരിപക്ഷവും ചേക്കേറുന്നത് ബി.ജെ.പി.യിലേക്കുമാണ്. വലിയ രാഷ്ട്രീയ സമ്മര്‍ദ്ധങ്ങള്‍ക്കിടയിലാണ് ഇത്തവണ പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പ് എട്ടു ഘട്ടങ്ങളിലായി നടത്താനുള്ള നീക്കത്തെ വിമര്‍ശിച്ച്‌ മമത രംഗത്തെത്തിയിരുന്നു. മാര്‍ച്ച്‌ 27 മുതലാണ് തിരഞ്ഞെടുപ്പു നടക്കുക. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.

Advertisment