തൃണമൂൽ കോൺഗ്രസ് നേതാവ് കാജൽ സിൻഹ കോവിഡ് ബാധിച്ച് മരിച്ചു; അതിയായ ദുഃഖമുണ്ടെന്നു മമത

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, April 25, 2021

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് കാജൽ സിൻഹ കോവിഡ് ബാധിച്ച് മരിച്ചു. പശ്ചിമ ബംഗാളിലെ ഖർദഹ നിയോജക മണ്ഡലത്തിൽ നിന്ന് തൃണമൂൽ സ്ഥാനാർഥിയായി മത്സരിച്ച വ്യക്തിയാണ് കാജൽ. മുഖ്യമന്ത്രി മമത ബാനർജിയാണ് മരണവിവരം പുറത്തുവിട്ടത്.

കാജൽ സിൻഹയുടെ മരണവാർത്ത ഞെട്ടിക്കുന്നതാണെന്നും അതിയായ ദുഃഖമുണ്ടെന്നും മമത ട്വിറ്ററിൽ കുറിച്ചു. ജനങ്ങളെ സേവിക്കാനായി ജീവിതം ഉഴിഞ്ഞുവെച്ച നേതാവാണ് സിൻഹ. അശ്രാന്തമായ തെരഞ്ഞെടുപ്പ് പ്രചാരണമാണ് അദ്ദേഹം നടത്തിയത്.

തൃണമൂലിൻറെ പ്രതിബദ്ധതയുള്ള അംഗമായിരുന്നു. സിൻഹയുടെ കുടുംബത്തോടും അനുയായികളോടും അനുശോചനം അറി‍യിക്കുന്നു, മമത ട്വീറ്റ് ചെയ്തു.

×