Advertisment

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പശ്​ചിമ ബംഗാള്‍ പ്രമേയം പാസാക്കി ... പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ത്താണ്​ പ്രമേയം പാസാക്കിയത്

New Update

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാള്‍ നിയമസഭ പ്രമേയം പാസാക്കി. ഉച്ചക്ക്​ രണ്ട്​ മണിക്ക്​ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ത്താണ്​ പ്രമേയം പാസാക്കിയത്​.

publive-image

ഇതോടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന നാലാമത്​ സംസ്ഥാനമായി പശ്ചിമ ബംഗാള്‍. 'ഇപ്പോള്‍ ജനങ്ങള്‍ രാജ്യം വിടേണ്ടി വരുമെന്ന ഭീതിയിലാണ്​. എല്ലാത്തരം കാര്‍ഡുകളും സംഘടിപ്പിക്കുന്നതിനായി അവര്‍ വരി നില്‍ക്കുകയാണ്​. ബംഗാളില്‍ ഞങ്ങള്‍ സി.എ.എയും എന്‍.ആര്‍.സിയും എന്‍.പി.ആറും അനുവദിക്കില്ല' -സഭയെ അഭിസംബോധന ചെയ്​ത്​ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.

mamathabanerj
Advertisment