Advertisment

നടന്‍ മമ്മൂട്ടിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിപൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍; മമ്മൂട്ടി കൊവിഡ് പോസിറ്റീവായത്‌ സി.ബി.ഐ ഫൈവ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ

author-image
ഫിലിം ഡസ്ക്
New Update

കൊച്ചി: നടന്‍ മമ്മൂട്ടിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളത്ത് സി.ബി.ഐ ഫൈവ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരം കൊവിഡ് പോസിറ്റീവായത്‌. ഇളംകുളത്തുള്ള വീട്ടില്‍ വിശ്രമത്തിലാണ് മമ്മൂട്ടി.

publive-image

ചെറിയ ജലദോഷവും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ടെസ്റ്റ് നടത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. സിബിഐ ഫൈവിന്റെ ചിത്രീകരണം രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവച്ചിട്ടുണ്ട്. മമ്മൂട്ടി പരിപൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു

Advertisment