Advertisment

അത്തരമൊരു മൂവ്‌മെന്റ് തീര്‍ച്ചയായും നല്ലത് തന്നെ ; വൈകിയാണെങ്കിലും അത് തുറന്നുപറയുന്നത് നല്ലതാണ്; മീ ടൂ മൂവ്‌മെന്റിന് പിന്തുണയുമായി മമ്മൂട്ടി

New Update

കൊച്ചി: മീ ടൂ മുവ്മെന്റിന് പിന്തുണയുമായി നടന്‍ മമ്മൂട്ടി. മീ ടു അടക്കമുള്ള നിരവധി കാര്യങ്ങള്‍ സിനിമയില്‍ മാറ്റം കൊണ്ടുവരികയാണെന്നും ഇത്തരം മൂവ്‌മെന്റുകള്‍ നല്ലതാണെന്നും മമ്മൂട്ടി പറഞ്ഞു.

Advertisment

ഇത്തരം കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട് എന്നറിയുന്നത് ഏറെ വൈകിയാണ്. എങ്കില്‍ പോലും അത്തരമൊരു മൂവ്‌മെന്റ് തീര്‍ച്ചയായും നല്ലത് തന്നെയാണ് എന്നും മമ്മൂട്ടി പറഞ്ഞു.

publive-image

മാമാങ്കം ലോഞ്ചിനോട് അനുബന്ധിച്ച് സൂം ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബോളിവുഡില്‍ സൂപ്പര്‍താരങ്ങള്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍ ചെയ്യുമ്പോള്‍ മലയാളത്തില്‍ താങ്കളടക്കമുള്ള വലിയ താരങ്ങള്‍ നാലും അഞ്ചും സിനിമകള്‍ ചെയ്യുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനും താരം മറുപടി നല്‍കി.’ മറ്റ് സിനിമാ ഇന്‍ഡ്‌സ്ട്രികളെ അപേക്ഷിച്ച് മലയാളം വളരെ ചെറിയ ഇന്‍ഡസ്ട്രിയാണ്. ഇവിടെ സിനിമകള്‍ പരമാവധി അറുപതോ എഴുപതോ ദിവസങ്ങള്‍ മാത്രമാണ് എടുക്കുന്നത്. അപൂര്‍വം ചില സിനിമകള്‍ നൂറ് ദിവസം വരെ എടുക്കും.

ഒരു സിനിമ പൂര്‍ത്തിയാക്കാന്‍ ഇത്ര ദിവസം മാത്രമെടുക്കുമ്പോള്‍ വര്‍ഷത്തിലെ മറ്റ് ദിവസങ്ങള്‍ ഇവിടെയുള്ള ആക്ടേഴ്സ് മറ്റ് എന്ത് ചെയ്യാനാണ്. സിനിമ ചെയ്യുക എന്നല്ലാതെ മറ്റൊന്നും ചെയ്യാനില്ല. അമ്പരപ്പിക്കുന്നതും, ആകര്‍ഷിക്കുന്നതുമായ സിനിമ ചെയ്യുക എന്നതാണ്. ഹിന്ദിയില്‍ ഇത് പോലെയല്ല. -മമ്മൂട്ടി പറഞ്ഞു.

സിനിമ, സാമൂഹ്യസേവനം, കുടുംബം, ബിസിനസ് ഇതെല്ലാം ഒരു ദിവസത്തില്‍ എങ്ങനെ മുന്നോട്ടു കൊണ്ടുപോകുന്നു എന്ന ചോദ്യത്തിന് ഒരു ദിവസത്തില്‍ 8 മണിക്കൂര്‍ ഉറക്കത്തിന് മാറ്റിവെച്ചാല്‍ പോലും ബാക്കി സമയം ഉണ്ടല്ലോ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

Advertisment