Advertisment

ഷൂട്ടിങ്ങിനിടെ മമ്മുട്ടിക്ക് പരുക്ക്. അപകടം റീഷൂട്ടിനിടെ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മാമാങ്കത്തിന്റെ ഷൂട്ടിങ്ങിനിടെ മമ്മുട്ടിക്ക് പരിക്കേറ്റു. പ്രധാനപ്പെട്ട സംഘട്ടന രംഗങ്ങളിലൊന്ന് ചിത്രീകരിക്കുന്നതിനിടെയാണ് മമ്മുട്ടിക്ക് പരിക്കേറ്റത്. പരിക്ക് ഗൗരവമേറിയതല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സീനിന്റെ പെര്‍ഫെക്ഷനുവേണ്ടി റിഷൂട്ട് ചെയ്യുന്നതിനിടെയാണ് പരിക്കേറ്റത്.

16-ാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന മാമാങ്കം എന്ന അനുഷ്ഠാനത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം നാലു ഷെഡ്യൂളുകളിലാണ് ചിത്രീകരിക്കുന്നത്. 50 കോടി മുടക്കിയാണ് മാമാങ്കം ചിത്രീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നാലു വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മമ്മുട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. എറണാകുളത്ത് സെറ്റിട്ടാണ് പ്രധാന ഷെഡ്യൂള്‍ ചിത്രീകരിക്കുന്നത്.

രണ്ട് ബോളിബുഡ് നായികമാര്‍ക്കൊപ്പം മൂന്ന് മലയാള നടിമാരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

cinema mammotty mammootty
Advertisment