ഒടുവില്‍ ആ രഹസ്യവും പരസ്യമായി ! മമ്മൂട്ടിയുടെ ഗ്ലാമര്‍ നിത്യേന കൂടുന്നതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഇക്കയുടെ പേഴ്സണൽ കുക്ക്

ഫിലിം ഡസ്ക്
Thursday, September 13, 2018

67 ലെത്തി നില്‍ക്കുകയാണ് മെഗാസ്റ്റാര്‍. പോയവാരത്തിലായിരുന്നു അദ്ദേഹത്തിന്റെ പിറന്നാള്‍. ഫിറ്റ്‌നസിന്റെയും ഭക്ഷണക്രമത്തിന്റെയും കാര്യത്തില്‍ അദ്ദേഹം വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവില്ലെന്ന് പൊതുവെ പറഞ്ഞുകേള്‍ക്കാറുള്ളതാണ്. വ്യായാമം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം യുവതാരങ്ങളോട് വാചാലരാവാറുണ്ട്. അദ്ദേഹത്തിന്റെ നിര്‍ദേശം കൃത്യമായി പാലിക്കുന്ന യുവതാരങ്ങളുമുണ്ട്. 67 വയസ്സായിട്ടും ഗ്ലാമര്‍ പൊടിക്കും കുറഞ്ഞിട്ടില്ല. പങ്കെടുക്കുന്ന പരിപാടികളിലെല്ലാം അദ്ദേഹത്തിന്റെ ഗ്ലാമറിന് പിന്നിലെ രഹസ്യത്തെക്കുറിച്ചുള്ള ചോദ്യമുയരാറുണ്ട്. ചിരിച്ച് തള്ളുമെന്നല്ലാതെ കൃത്യമായ മറുപടിയൊന്നും അദ്ദേഹം നല്‍കാറില്ല.

അടുത്തിടെ താരസംഘടനയായ എഎംഎംഎയുടെ അമ്മമഴവില്ലില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ സൂര്യയും ഇക്കാര്യത്തെക്കുറിച്ച് പരസ്യമായി ചോദിച്ചിരുന്നു. നിറപുഞ്ചിരിയോടെ അദ്ദേഹം ഈ ചോദ്യം കേട്ട് നിന്നതല്ലാതെ കൃത്യമായ മറുപടിയൊന്നും നല്‍കിയിട്ടില്ലായിരുന്നു. കിട്ടുന്ന ഭക്ഷണം വാരിവലിച്ച് കഴിക്കുന്ന പ്രകൃതക്കാരനല്ല അദ്ദേഹമെന്നും എണ്ണയിലുള്ള പലഹാരങ്ങളൊന്നും കഴിക്കാറില്ലെന്ന് താരങ്ങള്‍ തന്നെ വ്യക്തമാക്കിയിരുന്നു. മമ്മൂട്ടിയുടെ ഭക്ഷണക്രമവും വ്യായാമവുമൊക്കെയാണ് അദ്ദേഹത്തെ ഇന്നും ചുള്ളനാക്കി നിര്‍ത്തുന്നതെന്ന കാര്യത്തില്‍ സംശയമില്ല. അ്‌ദേഹത്തിന്റെ ഭക്ഷണരീതികളെക്കുറിച്ച് പേഴ്‌സണല്‍ കുക്ക് തുറന്നുപറഞ്ഞിരുന്നു. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ലെനീഷ് കാര്യങ്ങള്‍ വിശദീകരിച്ചത്.

സൗന്ദര്യത്തിന്റെ കാര്യത്തില്‍ യുവതാരങ്ങളെപ്പോലും വെല്ലുന്ന താരമാണ് മമ്മൂട്ടി. സിനിമാപ്രവര്‍ത്തകരും ആരാധകരുമൊക്കെ ഇക്കാര്യത്തെക്കുറിച്ച് വാചാലാരാവാറുമുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ക്ഷണനേരം കൊണ്ടാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വൈറലാവാറുള്ളത്. പ്രായം കുറയുന്ന അസുഖം ബാധിച്ചിരിക്കുകയാണ് അദ്ദേഹത്തിനെന്നാണ് പൊതുവിലുള്ള വിശേഷണം. പരസ്യമായും രഹസ്യമായും പലരും ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചിട്ടുമുണ്ട്. സിനിമയ്ക്ക് വേണ്ടി ശാരീരിക തയ്യാറെടുപ്പുകള്‍ നടത്താന്‍ വിമുഖത കാണിക്കാറുള്ള താരമാണ് മമ്മൂട്ടിയെന്നും വിമര്‍ശനങ്ങളുണ്ട്. ലുക്കിലും ഗെറ്റപ്പിലും വ്യത്യസ്തത നിലനിര്‍ത്താന്‍ എന്നും അദ്ദേഹം ശ്രമിക്കാറുണ്ട്. കൃത്യമായ വ്യായാമവും ചിട്ടയായ ഭക്ഷണക്രമവുമാണ് അദ്ദേഹത്തിന്റെ സൗന്ദര്യത്തിന് പിന്നിലെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍.

ഏത് ഭക്ഷണം കിട്ടിയാലും കഴിക്കുന്നയാളല്ല മമ്മൂട്ടി. അദ്ദേഹത്തിന്റെ നാട്ടുകാരനും പേഴ്‌സണല്‍ കുക്കുമായ ലെനീഷാണ് ഭക്ഷണരീതികളെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. എരിവും പുളിയും കുറച്ച് മസാലകള്‍ അധികം ചേര്‍ക്കാത്ത തരത്തിലുള്ള ഭക്ഷണത്തോടാണ് അദ്ദേഹത്തിന് താല്‍പര്യം. മീന്‍ വിഭവങ്ങളോടാണ് കൂടുതല്‍ താല്‍പര്യം. തുറുപ്പുഗുലാന്‍ ചിത്രീകരണത്തിനിടയില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ഭക്ഷണമെടുക്കാനായി പോയിരുന്നു. അപ്പോഴാണ് ചേച്ചി അദ്ദേഹത്തിന്റെ രുചികളെക്കുറിച്ച് പറഞ്ഞുതന്നതെന്ന് ലെനീഷ് പറയുന്നു.

ഓടസ് കഞ്ഞിയാണ് അദ്ദേഹത്തിന്റെ പ്രഭാത ഭക്ഷണം. പപ്പായയുടെ കഷണങ്ങള്‍, മുട്ടയുടെ വെള്ള, തലേദിവസം വെള്ളത്തിലിട്ടുവെച്ച് തൊലികളഞ്ഞ ബദാം ഇതൊക്കെയാണ് രാവിലെ കഴിക്കുന്നത്. ഉച്ചയ്ക്ക് ചോറ് കഴിക്കാറില്ല. ഓട്‌സ് പൊടി കൊണ്ടുള്ള അരക്കുറ്റി പുട്ടും വറുത്തരച്ച മീന്‍കറിയുമാണ് കഴിക്കുന്നത്. വൈകുന്നേരം പ്രത്യേകിച്ച് ഭക്ഷണമൊന്നും കഴിക്കില്ല. ഇടയ്ക്കിടയ്ക്ക് കട്ടന്‍ചായ കുടിക്കാറുണ്ട്. രാത്രി ഗോതമ്പ് അല്ലെങ്കില്‍ ഓട്‌സിന്റെ ദോശ. തേങ്ങാപ്പാല്‍ ചേര്‍ത്ത് അധികം മസാലയിടാത്ത ചിക്കന്‍ കറി അല്ലെങ്കില്‍ ചമ്മന്തി.

ലൊക്കേഷനിലേക്ക് ഭക്ഷണം കൊണ്ടുകൊടുക്കുന്നതിനോടാണ് അദ്ദേഹത്തിന് താല്‍പര്യം. ചെന്നൈയിലും കൊച്ചിയിലുമൊക്കെയാണ് ഷൂട്ടിങ്ങെങ്കില്‍ ഭക്ഷണം വീട്ടില്‍ നിന്നായിരിക്കും. ഭക്ഷണത്തെക്കുറിച്ചുള്ള പ്രതികരണം അപ്പോള്‍ തന്നെ കിട്ടാറുണ്ട്. 10 വര്‍ഷമായപ്പോഴാണ് സ്വന്തമായി മെസ് എന്ന ആഗ്രഹത്തെക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞത്. സന്തോഷത്തോടെ അദ്ദേഹം തന്നെ പോത്സാഹിപ്പിക്കുകയായിരുന്നു. പിന്നീട് അദ്ദേഹം അഭിനയിക്കുന്ന സിനിമകളുടെ മെസ് ചുമതല തനിക്ക് നല്‍കുകയും ചെയ്തു.

×