Advertisment

പ്രീഡിഗ്രി തോറ്റതിന്റെ കാരണം തുറന്നു പറഞ്ഞു: ഔസേപ്പച്ചനെയും പ്രേംപ്രകാശിനെയും ട്രോളി മമ്മൂട്ടി; വീഡിയോ

author-image
ഫിലിം ഡസ്ക്
New Update

സിനിമയെ തനിക്ക് എത്രത്തോളം ഇഷ്ടമാണമെന്ന് മമ്മൂട്ടി പറയുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. എവിടെ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിലാണ് മമ്മൂട്ടി ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നത്. കെ കെ രാജീവ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Advertisment

publive-image

തനിക്ക് സിനിമ ഒരുപാട് ഇഷ്ടമാണെന്നും സിനിമ കാണാന്‍ പോയതിന്റെ പേരില്‍ ഒരുപാട് വഴക്കു കേട്ടിട്ടുണ്ടെന്നും മമ്മൂട്ടി പറയുന്നു. സിനിമ കാണാന്‍ പോയതു കാരണം പള്ളിക്കൂടത്തില്‍ ഒരു വര്‍ഷം നഷ്ടപ്പെടുത്തിയ വ്യക്തിയാണ് താനെന്നും പ്രീഡിഗ്രി സെക്കന്‍ഡ് ഇയര്‍ തോറ്റുതിന് കാരണമതാണെന്നും പറഞ്ഞ മമ്മൂട്ടി ജീവിതം വരെ പണയംവച്ച്‌ സിനിമയ്ക്കു പോയ ആളാണ് താനെന്നും പറഞ്ഞിരുന്നു.

ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ഔസേപ്പച്ചനുമായുള്ള ഓര്‍മ്മകളും മമ്മൂട്ടി പങ്കുവച്ചു. ഔസേപ്പച്ചന്‍ ആദ്യം വയലിന്‍ വായിക്കുന്ന കലാകാരനായിരുന്നു. ആദ്യം സിനിമയില്‍ അഭിനയിച്ചാണ് തുടങ്ങിയത്. പക്ഷേ, ഔസേപ്പച്ചന് ആ സിനിമയുടെ പേരുപോലും ഓര്‍മ കാണില്ല- മമ്മൂട്ടി പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ മമ്മൂക്കയുടെ ഈ തുറന്നുപറച്ചില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Advertisment