Advertisment

മമ്മൂട്ടിയുടെ അടുത്ത ചിത്രമൊരു ഗെയിം ത്രില്ലര്‍! സിനിമയൊരുക്കുന്നത് ഈ സംവിധായകന്‍

author-image
ഫിലിം ഡസ്ക്
New Update

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.ഇതില്‍ മമ്മൂട്ടി ചരിത്ര കഥാപാത്രമായി എത്തുന്ന മാമാങ്കം എന്ന ചിത്രമാണ് പ്രധാനപ്പെട്ടൊരു സിനിമ.ഏറെക്കാലത്തിന് ശേഷം മമ്മൂട്ടി ചരിത്രം കഥാപാത്രമായി എത്തുന്ന സിനിമയാണ് മാമാങ്കം. മാമാങ്കത്തിനു പുറമേ എബ്രഹാമിന്റെ സന്തതികള്‍, പേരന്‍ബ്, അങ്കിള്‍, പരോള്‍, തുടങ്ങിയ ചിത്രങ്ങളും മമ്മൂട്ടിയുടെതായി പുറത്തിറാങ്ങിനിരിക്കുന്ന ചിത്രങ്ങളാണ്. ഒട്ടനവധി അതുല്ല്യ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ താരത്തിന്റെ ചിത്രങ്ങള്‍ക്കായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്.

Advertisment

publive-image

ഗ്രേറ്റ് ഫാദറിന്റെ സംവിധായകന്‍ ഹനീഫ് അദേനി തിരക്കഥയെഴുതി നവാഗതനായ ഷാജി പാടൂരാണ് എബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിക്കു പുറമേ അന്‍സണ്‍ പോള്‍ കനിക തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറായാണ് പുറത്തിറങ്ങുക. ഏറക്കാലങ്ങള്‍ക്കു ശേഷം മമ്മൂട്ടി തമിഴില്‍ അഭിനയിച്ച ചിത്രമാണ് പേരന്‍ബ് എന്ന ചിത്രം.തമിഴിലെ പ്രശസ്ത സംവിധായകന്‍ റാം ഒരുക്കുന്ന ചിത്രം അടുത്തിടെ വിവിധ അന്താരാഷ്ട്ര ചലച്ചിത്രോത്സത്തിലെല്ലാം തന്നെ പ്രദര്‍ശിപ്പിച്ചു. ചിത്രത്തില്‍ മമ്മൂട്ടിയെ കഥാപാത്രത്തെ പ്രശംസിച്ച് ചലച്ചിത്ര ലോകത്തെ പ്രമുഖരെല്ലാം തന്നെ സമൂഹമാധ്യമങ്ങളില്‍ രംഗത്തുവന്നിരുന്നു. പുതിയ ചിത്രങ്ങളിലെല്ലാം തന്നെ വ്യത്യസ്ഥമാര്‍ന്ന കഥാപാത്രങ്ങളായാണ് മമ്മൂട്ടി എത്തുന്നത്.

ഇതിഹാസ കഥാപാത്രങ്ങളായി മുന്‍പും നിരവധി സിനിമകളില്‍ വിസ്മയിപ്പിച്ചിട്ടുളള മമ്മൂട്ടി പുതിയ ചിത്രമായ മാമാങ്കത്തിലും അത്ഭുതപ്പെടുത്തുമെന്നാണ് സിനിമാ പ്രേമികള്‍ പ്രതീക്ഷിക്കുന്നത്. നവാഗതനായ സജീവ് പിളളയാണ് ഈ ചിത്രം തിരക്കഥയെഴൂതി സംവിധാനം ചെയ്യുന്നത്. വിനോദ് കുന്നംപ്പിളളി നിര്‍മ്മിക്കുന്ന ഈ ചിത്രം 12 വര്‍ഷത്തിലൊരിക്കല്‍ തിരുന്നാവായ മണപ്പുറത്ത് നടക്കുന്ന പ്രസിദ്ധമായ മാമാങ്കം പ്രമേയമാക്കിയാണ് ഒരുക്കുന്നത്. ചിത്രത്തില്‍ ഒരു ചാവേറായാണ് മമ്മൂട്ടി എത്തുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യമുളള മാമാങ്കത്തിന്റെ സംഘടനമൊരുക്കുന്നത് തായ്‌ലന്‍ഡില്‍ നിന്നുമുളള ജയ്ക്ക് സ്റ്റണ്ട്സാണ്. 30 കോടി മുതല്‍ അമ്പത് കോടി വരെ ചിത്രത്തിന് ബഡ്ജറ്റ് വരുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

Advertisment