Advertisment

നയന്‍ താരയും മമ്മൂട്ടിയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ‘പുതിയ നിയമം’ ബോളിവുഡിലേക്ക്

author-image
ഫിലിം ഡസ്ക്
New Update

നയന്‍ താരയും മമ്മൂട്ടിയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ‘പുതിയ നിയമം’ ബോളിവുഡിലേക്ക്. ‘എ വെനസ്ഡേ’ എന്ന ത്രില്ലര്‍ ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടിയ നീരജ് പാണ്ഡേയാണ് സിനിമ ബോളിവുഡിലേക്ക് മൊഴിമാറ്റം ചെയ്യുന്നത്.

publive-image

2016ല്‍ പുറത്തിറങ്ങിയ പുതിയ നിയമത്തില്‍ വാസുകിയെന്ന ശക്തയായ സ്ത്രീകഥാപാത്രമായി നയന്‍താരയും ഭര്‍ത്താവ് ലൂയിസ് പോത്തനായി മമ്മൂട്ടിയും വേഷമിട്ടു. ചിത്രം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു.

‘പുതിയ നിയമം’ ബോളിവുഡിലേക്കെത്തുമ്പോള്‍ ആരൊക്കെയാകും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്നതില്‍ സ്ഥിരീകരണമായിട്ടില്ല.

നീരജ് പാണ്ഡേയുടെയും റിലയന്‍സ് എന്റര്‍ടെയ്മെന്റിന്റെയും സംയുക്ത നിര്‍മ്മാണ കമ്പനിയായ 'പ്ലാന്‍ സി സ്റ്റുഡിയോസാ'ണ് ചിത്രമൊരുക്കുന്നത്. കുടുംബ ചിത്രം എന്നതിലുപരി സ്ത്രീ കഥാപാത്രത്തിന്റെ പ്രതികാരം കൂടി പറയുന്ന ചിത്രം പാണ്ഡേയ്ക്കിഷ്ടപ്പെട്ടെന്നും ബോളിവുഡിലെ മുന്‍നിര താരമായിരിക്കും നയന്‍താരയുടെ കഥാപാത്രമവതരിപ്പിക്കുന്നതെന്നുമാണ് വരുന്ന റിപ്പോര്‍ട്ടുകള്‍.

ബോളിവുഡില്‍ ബേബി, എം.എസ് ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറി, സ്പെഷ്യല്‍ 26 തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് നീരജ് പാണ്ഡെ.

 

Advertisment