Advertisment

വല്യട്ടന്റെ പുരുഷത്വം കണ്ടു...കാഴ്ച്ച കണ്ടു നോവറിഞ്ഞു, ചന്തുവായും പഴശ്ശിയായും വടക്കൻ പാട്ടിന്റെ ചൂടും ചൂരും വീരുമറിഞ്ഞു...; ദേശീയ പുരസ്കാരമടക്കം നേടി ലോക സിനിമയിൽ തന്നെ അഭിമാനമായ ആ സിനിമയ്ക്ക് ഇന്നും ഒരേയൊരു മുഖമാണ്‌, കിങ്സിലിക്കും മുകളിൽ ഞെട്ടിച്ചൊരു മുഖം...!

author-image
ഫിലിം ഡസ്ക്
Updated On
New Update

നടൻ മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് സംവിധായകൻ സാജിദ് യ​ഹിയയുടെ കുറിപ്പ് വൈറലാകുന്നു.  മമ്മൂട്ടിയുടെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായ ഡോ അംബേദ്ക്കറുടെ ജീവിതകഥ പറഞ്ഞ 'ഡോ.ബാബാ സാഹേബ് അംബേദ്കര്‍' എന്ന സിനിമയിലേക്ക് താരത്തെ കണ്ടെത്തുന്ന കഥയാണ് സാജിദ് ഫെയ്സ്ബുക്ക് കുറിപ്പിൽ അനുസ്മരിക്കുന്നത്.

Advertisment

publive-image

കുറിപ്പിന്റെ പൂർണരൂപം : 

ജബ്ബാർ പട്ടേൽ NFDCIയുടെ ബാനറിൽ മഹാരാഷ്ട്ര സർക്കാരുമായി യോജിച്ച്

Dr അംബേദ്കറിന്റെ ജീവചരിത്രം സിനിമയാക്കാൻ തീരുമാനിച്ചപ്പോൾ ഗവണ്മെന്റ് അതോരിട്ടി ജബ്ബാർ പട്ടേലിന് മുന്നിൽ വച്ച ഒരേയൊരു നിബന്ധന

"നമുക്ക് ഈ സിനിമ ചെയ്യാം പക്ഷെ ഒരിക്കലും ഇത് ആറ്റൻ ബറോവിന്റെ ഗാന്ധിയെക്കാൾ ഒന്നു കൊണ്ടും താഴെപ്പോകരുത് .

അങ്ങനെ ആകും എന്നുറപ്പുണ്ടെങ്കിൽ ഈ സിനിമ,ഈ മഹോന്വതമായ ജീവിതം റീലുകളിൽ പകർത്തുന്നത് നമുക്ക് ഉപേക്ഷിക്കാം"

കേൾക്കുമ്പോൾ ചെറുതെങ്കിലും ജബ്ബാർ പട്ടേൽ എന്ന സംവിധായകനെ സംബന്ധിച്ചിടത്തോളം

അതൊരു സാമാന്യം വലിയ വെല്ലുവിളിയായിരുന്നു

ആറ്റൻ ബറോവിന്റെ സംവിധാനത്തിൽ ക്ലെമന്റ് കിങ്സിലി അഭിനയിച്ച ഗാന്ധിയോളം പോന്നൊരു bilingual സിനിമ അതൊരു

ബാലികേറാമല തന്നെയായിരുന്നു...

എല്ലാ ടെക്നിക്കൽ സംവിധാനങ്ങളും ഒരുക്കിയാലും കിങ്സിലിയെ പോലൊരു നടൻ അതായിരുന്നു വലിയ കടമ്പ...

വാശി കയറിയ ജബ്ബാർ പട്ടേൽ സകല കാസ്റ്റിംഗ് തിരഞ്ഞെടുപ്പുകൾക്കും പുറമെ ഹോളിവുഡ് വരെയെത്തി...

സാക്ഷാൽ 'റോബർട്ട്‌ ഡി നീറോയെ' വരെ സമീപിച്ചു...

കഥ ഇഷ്ട്ടമായെങ്കിലും തന്റെ അമേരിക്കൻ accent ഇംഗ്ലീഷിൽ സിനിമയ്ക്ക് യോജിക്കില്ല ബ്രിട്ടീഷ് ഇന്ത്യൻ accent ആണ് ഇതിനു അനുയോജ്യം എന്ന ബോധ്യത്തിൽ റോബർട്ട്‌ ഡി നീറോ സിനിമയിൽ നിന്നു പിന്മാറുന്നു...

പട്ടേലും ക്രൂവും അനിശ്ചിതാവസ്ഥത്വത്തിലായ നിമിഷങ്ങൾ...

മുന്നിലൊരു ഉത്തരം പ്രതീക്ഷിച്ചു ജബ്ബാർ പട്ടേൽ

പിരിമുറുക്കം കൊണ്ട നിമിഷങ്ങളിൽ ഒന്നിൽ ഏതോ ഒരു ഫിലിം മാഗസിലിൽ ഒരു നടന്റെ ചിത്രം കാണുന്നു...

കാഴ്ച്ചയിൽ തന്റെ അംബേദ്‌ക്കറുമായി ഒരുപാട് സാമ്യമുള്ള മുഖം...

പട്ടേൽ ആളെക്കുറിച്ചു അന്വേഷിച്ചു...

സ്‌ക്രീൻ ടെസ്റ്റ്‌ നടത്തി..

ഡബ്ബിങിലെ ശബ്ദ ഗാംഭീര്യം കേട്ട പട്ടേൽ ഞെട്ടിപ്പോയി ഇടിമുഴക്കം പോലെ സാക്ഷാൽ ഭീം റാവു അംബേദ്‌കറിനെ ആവാഹിക്കുന്ന ശബ്ദം

മറ്റൊരു വിലയിരുത്തലിന് നിൽക്കാതെ കൂടുതൽ അന്വേഷണങ്ങൾക്കു നിൽക്കാതെ പട്ടേൽ ഉറപ്പിച്ചു...

ഇത് തന്നെ എന്റെ അംബേദ്ക്കർ...

ഇദ്ദേഹത്തോളം അംബേദ്കറിനെ ആവാഹിക്കാൻ പോന്നൊരു നടൻ ഇന്ത്യയിൽ എന്നല്ല എന്റെ കാഴ്ച്ചയിൽ തന്നെ കാണില്ല...

പട്ടേൽ ഉറപ്പിച്ചു...

ബാക്കി നടന്നത് ചരിത്രം...

ദേശീയ പുരസ്കാരമടക്കം നേടി ലോക സിനിമയിൽ തന്നെ അഭിമാനമായ ആ സിനിമയ്ക്ക് ഇന്നും ഒരേയൊരു മുഖമാണ്

കിങ്സിലിക്കും മുകളിൽ ഞെട്ടിച്ചൊരു മുഖം...

ഒരേയൊരു മമ്മൂട്ടി

ഭരത് ഡോക്ടർ മമ്മൂട്ടി...

അതെ നമ്മുടെ സ്വന്തം മമ്മൂക്ക...

ഭാസ്കര പട്ടേലരായി, വന്നും പൊന്തൻ മാടയായും വാറുണ്ണിയായും

നമ്മുടെ ബേപ്പൂർ സുൽത്താനായും നമ്മെ ഞെട്ടിച്ച അതെ മമ്മൂക്ക

ഹൈദർ മരയ്ക്കാർ വെറും വാക്ക് പറഞ്ഞതല്ല

"Half man Half lion"

അതെ ആ ജന്മം ജോസഫ് അലക്സ്‌ ആയപ്പോൾ നമ്മൾ മുടി നീട്ടി വളർത്തി സ്റ്റൈലിൽ ഒന്നു തട്ടി കുടഞ്ഞു...

വല്യട്ടന്റെ പുരുഷത്വം കണ്ടു...

കാഴ്ച്ച കണ്ടു നോവറിഞ്ഞു..

ചന്തുവായും പഴശ്ശിയായും

വടക്കൻ പാട്ടിന്റെ ചൂടും ചൂരും വീരുമറിഞ്ഞു...

എന്നിട്ട് ഇപ്പോഴും ഒരേ വാക്കിൽ ഒരേ ആവേശത്തിൽ നമ്മോടു സംവദിക്കുന്നു

"എനിക്ക് ആർത്തിയാണ് അഭിനിവേശമാണ് അഭിനയത്തോട് ഈ യാത്രയോടു..

അതെ അതാണ് ഈ മനുഷ്യൻ...

നടനായി പിറന്ന

നടനായി തുടരുന്ന നമ്മുടെ മമ്മൂക്ക..

നാളെയൊരു പുതിയ അവതാരത്തിലും രൂപപ്പിറവിയിലും 'ഇക്ക'യെന്ന വികാരം ഉൾക്കൊള്ളാൻ ഹൃദയ വികാരങ്ങൾക്ക് ആവേശം നൽകാൻ അദ്ദേഹം ഇവിടെയുണ്ടാകും...

കൂടെ ഞാനും നിങ്ങളും

നമ്മളോരോരുത്തരും ഉണ്ടാകും...

കാരണം നമ്മുടെ ചരിത്രത്തിനു മമ്മൂട്ടി എന്നൊരു അർഥം കൂടിയുണ്ട്...

Happy Birthday Legend...

ജന്മദിനാംശംസകൾ

മമ്മൂക്ക...❤️

ഇതിനോളമില്ല മറ്റൊന്നും

ഇതാണ് എല്ലാം ഇതു മാത്രം

mammootty film news
Advertisment