Advertisment

താൻ മോഹൻലാലിനെ മാത്രം കണ്ടതിന്‍റെ ഹുങ്ക് ആകും പരാമർശത്തിന് പിന്നില്‍ ; യുഡിഎഫ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മികച്ചതെന്ന മമ്മൂട്ടിയുടെ പരാമര്‍ശം അപക്വമാണെന്ന് കണ്ണന്താനം

New Update

കൊച്ചി: എറണാകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവിനെയും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡനെയും ഇടതും വലതും നിര്‍ത്തി മമ്മൂട്ടി നടത്തിയ പരാമര്‍ശത്തിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം.

Advertisment

publive-image

യുഡിഎഫ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മികച്ചതെന്ന് വോട്ട് ചെയ്ത് പുറത്ത് വന്നതിന് ശേഷം മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ ഈ പരാമര്‍ശം അപക്വമാണെന്നും കണ്ണന്താനം പ്രതികരിച്ചു.

മമ്മൂട്ടിയെ പോലെ മുതിർന്ന താരം ഇങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു. താൻ മോഹൻലാലിനെ മാത്രം കണ്ടതിന്‍റെ ഹുങ്ക് ആകും പരാമർശത്തിന് പിന്നിലെന്നും അൽഫോൻസ് കണ്ണന്താനം പറഞ്ഞു.

Advertisment