മമ്മുട്ടിയുടെ പേരന്‍പിന്‍റെ പുതിയ ടീസര്‍ പുറത്തിറങ്ങി

ഫിലിം ഡസ്ക്
Sunday, July 22, 2018

Image result for പേരന്‍പി'

നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം പേരന്‍പ് എന്ന ചിത്രത്തിലൂടെ മമ്മൂട്ടി തമിഴില്‍ തിരിച്ചെത്തുന്നകയാണ്.  ‘പേരന്‍പി’​ന്‍റെ പുതിയ ടീസര്‍ പുറത്തിറങ്ങി. തമിഴ്​ സംവിധായകന്‍ റാം ഒരുക്കുന്ന ചിത്രത്തില്‍ അമുധന്‍ എന്ന കഥാപാത്രമായാണ്​ മമ്മൂട്ടിയെത്തുന്നത്​. ദേശീയ അവാര്‍ഡ്​ ജേതാവായ സാധനാ സര്‍ഗം ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായി വേഷമിടുന്നു. ​

Image result for പേരന്‍പി'

ട്രാന്‍സ്‌ജെന്‍ഡര്‍ അഞ്ജലി അമീറാണ് നായിക.  സീനു രാമസ്വാമിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ഭിന്നലിംഗത്തില്‍ ഉള്‍പ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ ഒരുപാട് സിനിമകളില്‍ ചര്‍ച്ചകള്‍ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഈ വിഭാഗത്തില്‍ നിന്ന് ആദ്യമാണ് ഒരാള്‍ സിനിമയില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നത്.

സമുദ്രക്കനി, സിദ്ധിഖ്​, സുരാജ്​ വെഞ്ഞാറമൂട്​, ലിവിങ്​സ്റ്റൺ, അരുള്‍ദോസ്,  തുടങ്ങിയവരും  ചിത്രത്തിൽ വേഷമിടുന്നു. ചിത്രത്തിൽ അമുധൻ എന്ന ടാക്​സി ​ഡ്രൈവറായാണ്​ മമ്മൂട്ടിയെത്തുന്നത്​.

Image result for പേരന്‍പി'

കഴിഞ്ഞ ഒരു വർഷത്തോളമായി ലോകമെമ്പാടുമുള്ള ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച്​ വരികയായിരുന്നു പേരൻപ്.

Image result for പേരന്‍പി'

ലോക പ്രശസ്​തമായ റോട്ടർഡാം മേളയിലെ ഏറ്റവും മികച്ച 20 ചിത്രങ്ങളുടെ ലിസ്റ്റിൽ കയറിപ്പറ്റിയ ചിത്രം ഏഷ്യൻ ​ഒാസ്​കറായ ഷാങ്​ഹായ്​ ഫെസ്റ്റിലും പുരസ്​കാരം നേടിയിരുന്നു.

 

×