Advertisment

ഈ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത് ജനാധിപത്യമില്ല. ഏകാധിപത്യമാണ്. കര്‍ഷകര്‍ ക്രൂരമായി കൊല്ലപ്പെട്ടിട്ടും സത്യം പുറത്തുവരാന്‍ ബിജെപി ആഗ്രഹിക്കുന്നില്ല. ബിജെപി വാഗ്ദ്ധാനം ചെയ്ത രാമ രാജ്യമല്ല ഇത്. കൊലപാതകങ്ങളുടെ നാടായി ഇന്ത്യ മാറി-രൂക്ഷവിമര്‍ശനവുമായി മമത ബാനര്‍ജി

New Update

publive-image

കൊല്‍ക്കത്ത: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ നടന്ന സംഘര്‍ഷത്തില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊലപതാകങ്ങളുടെ നാടായി ഇന്ത്യ മാറിയെന്ന് മമത വിമര്‍ശിച്ചു. ഭവാനിപുരിലെ ഗുരുദ്വാര സന്ദര്‍ശനത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മമതാ ബാനര്‍ജി.

'ഈ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത് ജനാധിപത്യമില്ല. ഏകാധിപത്യമാണ്. കര്‍ഷകര്‍ ക്രൂരമായി കൊല്ലപ്പെട്ടിട്ടും സത്യം പുറത്തുവരാന്‍ ബിജെപി ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് അവര്‍ അവിടെ സെഷന്‍ 144 ഏര്‍പ്പെടുത്തിയത്. ബിജെപി വാഗ്ദ്ധാനം ചെയ്ത രാമ രാജ്യമല്ല ഇത്. കൊലപാതകങ്ങളുടെ നാടായി ഇന്ത്യ മാറി', മമതാ ബാനര്‍ജി കുറ്റപ്പെടുത്തി.

mamta banerjee
Advertisment