ദിലീപിന്റെ ‘നീതി’യിൽ പ്രിയയും മമതയും നായികമാർ

ഫിലിം ഡസ്ക്
Sunday, September 9, 2018

mamtha and priya anand heroines fo dileeps new movie neethi

ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന നീതിയിൽ ജനപ്രിയ നായകൻ ദിലീപിന് നായികമാരായി പ്രിയയും മമത മോഹൻദാസും. ദിലീപിന്റെ നായികയായി മമത അവസാനം അഭിനയിച്ചത് ഷാഫി ചിത്രമായ ടൂ കൺട്രീസ് ആയിരുന്നു. പൃഥ്വിരാജ് ചിത്രമായ എസ്രയിൽ‌ നായികയായ പ്രിയ ആനന്ദാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് നീതിയെക്കുറിച്ചുള്ള വിവരങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളായിട്ടാണ്  സിനിമയിൽ പ്രിയ ആനന്ദും മമതയും എത്തുന്നതെന്ന് ഏറ്റവുമടുത്ത സിനിമാ വൃത്തങ്ങൾ പറയുന്നു. ദിലീപ് ജയിൽ മോചിതനായതിന് ശേഷം സിനിമയിൽ സജീവമാകുന്നു എന്നതിന്റെ സൂചനയാണ് കരാറൊപ്പിട്ടിരിക്കുന്ന മറ്റ് ചിത്രങ്ങൾ. സെപ്റ്റംബറൽ 16നാണ് മമത ചിത്രത്തിന്റെ ഷൂട്ടിം​ഗിൽ പങ്കാളിയാകുന്നത്. എറണാകുളമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ആലപ്പുഴ, വാ​ഗമൺ എന്നിവിടങ്ങളിലായിരിക്കും ഷൂട്ടിം​ഗ്.

×