Advertisment

ആകാശത്തുകൂടി പാറിപ്പറന്ന് മമ്ത; വൈറൽ വീഡിയോ

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

മലയാള സിനിമ ലോകത്ത് നിറഞ്ഞു നിൽക്കുന്ന താരമാണ് മമ്ത മോഹൻദാസ്. മമ്തയുടെ സാഹസിക സ്കൈ ഡൈവിങ്ങാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മംമ്ത തന്നെയാണ് ഈ വീഡിയോ തന്റെ ആരാധകരുമായി പങ്കുവെച്ചത്. യുഎസിലെ സാന്റാ ബാര്‍ബറയിലായിരുന്നു മംമ്തയുടെ സാഹസിക ആകാശച്ചാട്ടത്തിന് വേദിയൊരുങ്ങിയത്.

https://www.facebook.com/mamtha.mohandas/videos/2145275542468114/

18000 അടി ഉയരെ നിന്നുള്ള താരത്തിന്റെ സ്കൈ ഡൈവിംഗ് വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. ലോകത്തിലെ ഏറ്റവും ഉയരമുള്ളതും മനോഹരവുമായ സ്കൈ ഡൈവിംഗ് എന്നാണ് മംമ്ത ഈ പ്രവൃത്തിയെ വിശേഷിപ്പിച്ചിരിക്കുന്നത്. വീഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് ആരാധകരിൽ നിന്നും ലഭിക്കുന്നത്.

 

 

Advertisment