Advertisment

നഗരത്തില്‍ പാര്‍ക്ക് ചെയ്ത ലോറിക്കുള്ളില്‍ 39 മൃതദേഹങ്ങള്‍ ; കണ്ടെത്തിയത് 38 മുതിര്‍ന്നയാളുകളുടെയും ഒരു കൗമാരക്കാരന്‍റെയും മൃതദേഹങ്ങള്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

എസെക്സ്: മൃതദേഹങ്ങള്‍ നിറച്ച കണ്ടെയ്‍നര്‍ കണ്ടെത്തിയതിന്‍റെ ഞെട്ടലിലാണ് എസെക്സ് പൊലീസ്. ഗ്രേയ്സിലെ ഈസ്റ്റേണ്‍ അവന്യൂവിലുള്ള വാട്ടര്‍ഗ്ലേഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലാണ് 39 മൃതദേഹങ്ങള്‍ നിറച്ച കണ്ടെയ്‍നര്‍ കണ്ടെത്തിയത്. സംഭവത്തില്‍ ലോറി ഡ്രൈവറായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Advertisment

publive-image

പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് 38 മുതിര്‍ന്നയാളുകളുടെയും ഒരു കൗമാരക്കാരന്‍റെയും മൃതദേഹമാണ് കണ്ടെത്തിയത്. ബള്‍ഗേറിയയില്‍ നിന്ന് ഹോളിഹെഡ് വഴിയാണ് കണ്ടെയ്‍നര്‍ യുകെയിലേക്ക് കടന്നതെന്നാണ് പൊലീസ് പറയുന്നത്.

കൊല്ലപ്പെട്ടവര്‍ ആരൊക്കെയാണെന്നുള്ളത് കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് പൊലീസെന്നും എന്നാല്‍ അത് വളരെ ശ്രമകരമായ ദൗത്യമാണെന്നും ഉദ്യോഗസ്ഥനായ അന്‍ഡ്രൂ മാരിനര്‍ ബിബിസിയോട് പറഞ്ഞു.

Image result for container-founded-with-39-dead-bodies-in-it

അറസ്റ്റ് ചെയ്ത ലോറി ഡ്രൈവറെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം മുന്നോട്ട് പോകുന്നത്. ഇയാളെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment