മലാശയത്തില്‍ സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

Thursday, September 13, 2018

Image result for gold

ന്യൂഡല്‍ഹി: ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ തിങ്കളാഴ്ച്ച ഒരു കിലോ സ്വര്‍ണം മലാശത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവാവിനെ പിടികൂടി.

ദുബായില്‍ നിന്നുള്ള വിമാനത്തില്‍ ഡല്‍ഹി അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ ഇറങ്ങിയ ഇയാളുടെ ലഗേജ് പരിശോധനയ്ക്ക് ശേഷം ദേഹപരിശോധന നടത്തവേയാണ് ശരീരത്തല്‍ സ്വര്‍ണ്ണക്കട്ടികള്‍ ഉണ്ടെന്ന് കണ്ടെത്തിയത്. ഒമ്പത് സ്വര്‍ണക്കട്ടികളാണ് ഇയാളുടെ വയറ്റില്‍ ഉണ്ടായിരുന്നത്. സ്വര്‍ണക്കട്ടികള്‍ക്ക് 1.04 കിലോ ഗ്രാം തൂക്കം വരും. 32 ലക്ഷം രൂപ വിലവരുന്നതാണ് പിടിച്ചെടുത്ത സ്വര്‍ണമെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തതു.

ഇതിനിടെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് പേര്‍ക്കൂടി അറസ്റ്റിലായി. ഒരാള്‍ ഫ്രഞ്ച് പൌരനാണ്.  ഇതില്‍ ഒരാള്‍ ചെന്നൈയില്‍ നിന്നും മറ്റൊരാള്‍ സിംഗപ്പൂരില്‍ നിന്നുമാണ് ഡല്‍ഹിയിലെത്തിയത്. ഇവരില്‍നിന്ന് ഒരു സ്വര്‍ണക്കട്ടിയും അഞ്ച് സ്വര്‍ണ ബിസ്‌കറ്റുകളും പിടിച്ചെടുത്തു. ഇവയ്ക്ക് 1.5 കിലോ ഗ്രാം തൂക്കംവരും.

കഴിഞ്ഞ മെയ് മാസത്തില്‍ ഇത്തരത്തില്‍ മലാശയത്തില്‍ സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് ഏതാണ്ട് 93.32 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് ഇത്തരത്തില്‍ കണ്ടെത്തിയിരുന്നത്.

×