Advertisment

വിമാനയാത്രക്കിടെ കാബിന്‍ ക്രൂവിന്റെ മുഖത്ത് ഇടിച്ചു, അടുത്തിരുന്ന സഹയാത്രികനെ അടിച്ചു , പൊലീസുകാരനെ കടിച്ചു ;   ട്രോളിയിൽ നിന്നും മദ്യം കൈക്കലാക്കാനുള്ള ശ്രമത്തിനിടെ എയര്‍ഹോസ്റ്റസിനെയും ഇടിച്ചു ; വിമാനത്തിനുള്ളിൽ യുവാവിന്റെ പരാക്രമം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ബ്രിട്ടനിലെ മാഞ്ചസ്റ്ററില്‍ നിന്നും മൊറൊക്കോയിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ വിമാനം പിടിച്ച 32കാരന്‍ വിമാനത്തിൽ കാട്ടിക്കൂട്ടിയ പരാക്രമത്തിന്റെ പേരിൽ ജയിലിലായി.

Advertisment

publive-image

ആഡം വിറ്റിംഗ്ഹാമാം എന്ന യുവാവാണ് വിമാനത്തിൽ മദ്യപിച്ച് കാണിച്ച പ്രകടനത്തിന്റെ പേരിൽ പുലിവാല് പിടിച്ചത്. വിമാനയാത്രക്കിടെ കാബിന്‍ ക്രൂവിന്റെ മുഖത്ത് ഇടിച്ച ഇയാള്‍ ഒരു പോലീസുകാരനെ കടിക്കുകയും ചെയ്തു.

മദ്യപിച്ച ശേഷം അടുത്തിരുന്ന സഹയാത്രികനെ ഇടിക്കുകയും, മറ്റൊരു സ്ത്രീയുടെ സംസാരത്തെ ഇയാൾ പരിഹസിക്കുകയും ചെയ്‌തു. വിഷയത്തില്‍ ഇടപെടാന്‍ എത്തിയ കാബിന്‍ ക്രൂവിനെ ഇയാള്‍ കൈയേറ്റം ചെയ്യുകയും ചെയ്തു.

ട്രോളിയിൽ നിന്നും കൂടുതൽ മദ്യം കൈക്കലാക്കാനുള്ള ശ്രമത്തിനിടെ വിമാനത്തിലെ എയര്‍ഹോസ്റ്റസിനെ മുഖത്തും ഇടിച്ചു. മൂന്ന് മണിക്കൂറിന് ശേഷം വിമാനം നിലത്തിറങ്ങിയപ്പോൾ അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരനെ കടിച്ചു.

മറ്റ് യാത്രക്കാരെ കൂടി അപകടത്തില്‍ ചാടിച്ച പെരുമാറ്റത്തിന് കോടതി ഇയാള്‍ക്ക് 20 മാസം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.

Advertisment