Advertisment

കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്ത് സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ; യുവാവ് അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്ത് സ്ത്രീകളെ ശല്യം ചെയ്യുകയും മൊബൈലില്‍ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത യുവാവ് അറസ്റ്റില്‍. വയനാട് പാപ്പിലിശ്ശേരി സ്വദേശി വിനൂപാണ് അറസ്റ്റിലായത്. ആറ്റിങ്ങള്‍-കൊല്ലം റൂട്ടിലെ കെഎസ് ആര്‍ടിസി ബസില്‍ വെച്ചാണ് സംഭവം.

Advertisment

publive-image

ആറ്റിങ്ങള്‍ സ്വദേശിനിയുടെ പരാതിയിന്മേലാണ് അറസ്റ്റ്. അമ്മയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പെട്ട മകള്‍ സഹയാത്രികരെ വിവരമറിയിക്കുകയായിരുന്നു.

പ്രതിയുടെ മൊബൈലില്‍ നിന്നും ബസ് യാത്രക്കാരായ സ്ത്രീകളുടെ വീഡിയോകള്‍ കണ്ടെടുത്തു. തുടര്‍ന്ന് അയാളെ യാത്രക്കാര്‍ ചേര്‍ന്ന് പൊലീസിലേല്‍പ്പിക്കുകയായിരുന്നു.

Advertisment